728-pixel-x-90-2-learn
728-pixel-x-90
<< >>

വി ആര്‍ കൃഷ്ണയ്യരുടെ ജീവചരിത്രവുമായി ‘ഇതിഹാസം ഈ ജീവിതം’

ജസ്റ്റിസ്  വി ആര്‍ കൃഷ്ണയ്യരുടെ ഇതിഹാസ സമാനമായ ജീവിതവുമായി ഒരു ബൃഹത്തായ ഡോക്യുമെന്ററി ഒരുങ്ങുന്നു.ഗിന്നസ് ജേതാവ് കൂടിയായ പ്രമുഖ അഭിഭാഷകന്‍ അഡ്വ.കെ വി പ്രകാശ് ഇതിഹാസം ഈ ജീവിതം എന്നു നാമകരണം ചെയ്യപ്പെട്ട ഈ ജീവചരിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു.വിശ്രുത സംവിധായകന്‍ മേജര്‍ രവി ക്രിയേറ്റീവ് ഡയറക്ടറാകുന്ന ഈ സംരംഭം നിര്‍മ്മിക്കുന്നത് ശാരദ കൃഷ്ണ സദ്ഗമയ ഫൗണ്ടേഷന്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റീസ് ആണ്.

സാഹിത്യരംഗത്തെ കുലപതിയായ പ്രൊഫ.എം കെ സാനുവാണ് ഈ ബൃഹദ് സംരംഭത്തിനു ഇതിഹാസം ഈ ജീവിതം, Life a saga എന്നു നാമകരണം ചെയ്തത്.ഡോക്യുമെന്റെറിയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ജസ്റ്റീസ് കൃഷ്ണയ്യരുടെ എറണാകുളത്തെ വസതിയില്‍ വച്ച് നടന്നു.

ജസ്റ്റിസ് കൃഷ്ണയ്യരെ പോലൊരു വ്യക്തിത്വത്തിന്റെ ഇതിഹാസ ജീവിതം ഒരു ഡോക്യുമെന്ററിയുടെ ചിമിഴിലേക്ക് ഒതുക്കി അവതരിപ്പിക്കുക എന്ന സാഹസിക ഉദ്യമത്തിനു ഏവരുടേയും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്നു അഡ്വ. കെ വി പ്രകാശ് അഭ്യര്‍ത്ഥിച്ചു.ന്യൂഡല്‍ഹി അടക്കമുള്ള ഇന്ത്യയിലെ വിവിധ നഗരങ്ങളിലും അമേരിക്കയിലും ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ചിത്രീകരണം ഉണ്ടായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.ജസ്റ്റീസ് കൃഷ്ണയ്യരുടെ ജീവിതവുമായി ബന്ധപ്പെട്ട് ആരുടെയെങ്കിലും കൈവശം അപൂര്‍വ്വ ചിത്രങ്ങളോ വീഡിയോകളോ ഉണ്ടെങ്കില്‍ keveepee@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയച്ചുകൊടുക്കാവുന്നതാണ്.’ഇതിഹാസം ഈ ജീവിതം‘ എന്ന ഈ ഡോക്യുമെന്ററിയുടെ ടീസര്‍ ഇതൊടൊപ്പമുള്ള ലിങ്കില്‍ കാണാവുന്നതാണ്.

INDIANEWS24 MOVIES

ithihasam ee jeevitham

Leave a Reply