728-pixel-x-90-2-learn
728-pixel-x-90
<< >>

വിസ വിലക്കിയ തീരുമാനം: ട്രംപിന് വീണ്ടും തിരിച്ചടി

വാഷിംഗ്ടണ്‍:അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിലക്കിന് കോടതിയുടെ തിരിച്ചടി.ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ വന്ന കീഴ്‌കോടതി ഉത്തരവില്‍ ഇപടെടനാകില്ലെന്ന് യു എസ് ഫെഡറല്‍ അപ്പീല്‍ കോടതി അറിയിച്ചു.

കഴിഞ്ഞ മാസം 27നാണ് ട്രംപ് വിവാദ ഉത്തരവിറക്കിയത്.ഇതിനെതിരെ ഹര്‍ജി ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് സിയാറ്റില്‍ ഫെഡറല്‍ കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്.ഇതിനെ ചോദ്യചെയ്തുകൊണ്ട് നടത്തിയ നീക്കത്തില്‍ അപ്പീല്‍ കോടതിയിലും തിരിച്ചടി നേരിട്ടതോടെ വിസ തീരുമാനം നടപ്പാക്കാന്‍ ഇനി സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിക്കുകയാണ് മാര്‍ഗം.

INDIANEWS24.COM Washington

Leave a Reply