jio 800x100
jio 800x100
728-pixel-x-90
<< >>

വിസ്‌കി ഇന്ധനമായി കാറില്‍ പരീക്ഷിച്ചു വിജയിച്ചു

മദ്യപിച്ച് വണ്ടിയോടിക്കുന്നത് ശിക്ഷാര്‍ഹമാണ്, എന്നാല്‍ മദ്യം ഒഴിച്ച് വണ്ടിയോടിക്കുന്ന സാധ്യതയുമായി ഒരു കാര്‍ പരീക്ഷണം നടത്തിക്കഴിഞ്ഞു. സ്‌കോട്ട്‌ലന്‍ഡ് കമ്പനിയാണ് വിസ്‌കി ഉല്‍പാദിപ്പിക്കുന്ന പ്രക്രിയയിലെ അവശിഷ്ടങ്ങളില്‍ നിന്നുള്ള ബയോ ബ്യൂട്ടനോള്‍ കാറോടിക്കുന്നതിനായി പരീക്ഷിച്ചത്. സംഭവം വിജയകരമായി.

സെല്‍ട്ട് റിന്യൂവബിള്‍സ് എന്ന കമ്പനി പെര്‍ത്ത്ഷയര്‍ ടല്ലിബാര്‍ദൈന്‍ ഡിസ്റ്റിലറിയുടെ സഹകരണത്തോടെയാണ് വിസ്‌കി ഇന്ധനം ഉല്‍പാദിപ്പിച്ചത്. നിലവില്‍ പെട്രോള്‍/ഡീസല്‍ കാറുകളിലും ഉപയോഗിക്കാമെന്നാണ് മദ്യാംശമുള്ള ഇന്ധനത്തിന്റെ പ്രത്യേകതയെന്നും സ്‌കോട്ടിഷ് കമ്പനി അവകാശപ്പെടുന്നു. ഇങ്ങനെ ഉപയോഗിക്കുന്നതിന് പെട്രോള്‍/ഡീസല്‍ എന്‍ജിനുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും പറയുന്നു.

പുതിയ കണ്ടുപിടിത്തം ചരിത്രസംഭവമാണെന്നാണ് കമ്പനിയുടെ അവകാശവാദം. വിസ്‌കിയുടെ സ്വന്തം നാടാണ് സ്‌കോട്ട്‌ലന്‍ഡ്. ഇവിടെ ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് ടണ്‍ അവശിഷ്ടങ്ങള്‍ ഓരോ വര്‍ഷവും പാഴാക്കിക്കളയുന്നുണ്ട്. കൂടാതെ വിസ്‌കി ഉത്പാദക രാജ്യങ്ങളില്‍ പ്രമുഖരായ അമേരിക്ക, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ഇന്ധനവിപ്ലവം കൊണ്ടുവരാമെന്ന് സെല്‍ട്ടിക്ക് റിന്യൂവബിള്‍സിന്‍ ചിന്തിക്കുന്നു. പദ്ധതിയുടെ നടത്തിപ്പിനായി കമ്പനിക്ക് സര്‍ക്കാരിന്റെ ഗ്രാന്റ് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

INDIANEWS24.COM Automobile

Leave a Reply