728-pixel-x-90-2-learn
728-pixel-x-90
<< >>

വിശ്വരൂപം 2 വിന്‍റെ പ്രചരണത്തിനായി കമല്‍ കൊച്ചിയില്‍

കൊച്ചി:തന്‍റെ പുതിയ ചിത്രമായ വിശ്വരൂപം 2 വിന്‍റെ പ്രചരണത്തിനായി കമല്‍ കൊച്ചിയിലെത്തി.വിശ്വരൂപത്തിന്റെ ഒന്നാം ഭാഗം വന്‍ വിജയം നേടിയിരുന്നു.കമല്‍ തന്നെയാണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചത്‌.രാജ്യം മുഴുവന്‍ കടുത്ത അസഹിഷ്ണുതയാണുള്ളതെന്നും കേരളത്തിലും ഈ അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെന്നും കമല്‍ പറഞ്ഞു.സമ്മര്‍ദരാഷ്ട്രീയതന്ത്രങ്ങളില്‍  ഇവിടെയും ചിലര്‍  അകപ്പെട്ടുപോകുന്നു. എന്നാല്‍, ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന് കേരളീയരോട് പറഞ്ഞാല്‍ വിലപ്പോല്ലെന്നും മലയാളികള്‍ അത്ര കണ്ടു സാക്ഷരരാണ് എന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു.തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് കൂടുതല്‍ പ്രതിഫലിപ്പിക്കുന്ന സിനിമ ‘ഹേ റാം’ ആണെന്നു കമല്‍ പറയുന്നു.വരുംകാല ഇന്ത്യയിലെ സാഹചര്യം മുന്‍കൂട്ടിക്കാണാന്‍ ഹേ റാമിനു കഴിഞ്ഞു. താനെപ്പോഴും തിരസ്‌കരിക്കപ്പെടുന്ന ജനതയ്‌ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. തമിഴ്‌നാടിന്റെയും ഇന്ത്യയുടെയും  ഉയര്‍ച്ചയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യം. എന്നാല്‍ അതിനുവേണ്ടി എവിടെയും പോയി ചേരുക എന്നതല്ല, തന്റെ പാര്‍ട്ടിയുടെ കാഴ്ചപ്പാടും ആദര്‍ശവുമായി യോജിക്കാന്‍ തയ്യാറുള്ളവരുമായി സഹകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും  തങ്ങള്‍ അവസരവാദികളല്ല, എന്നാല്‍ അവസരം പാഴാക്കുന്നവരുമല്ല   എന്ന് കമലഹാസന്‍  പ്രസ്താവിച്ചു.കമലിനൊപ്പം ചിത്രത്തിലെ നായിക പൂജാകുമാറും സമ്മേളനത്തില്‍ പങ്കെടുത്തു.viswaroopam 2

INDIANEWS24 KOCHI DESK

Leave a Reply