jio 800x100
jio 800x100
728-pixel-x-90
<< >>

വിശ്രുത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു

വാഷിങ്ടൺ:വിശ്രുത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് അമേരിക്കയില്‍ അന്തരിച്ചു.ന്യൂജേഴ്‌സിയിലെ വസതിയിലായിരുന്നു അന്ത്യം.അദ്ദേഹത്തിനു തൊണ്ണൂറു വയസായിരുന്നു.പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നീ പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.ഹരിയാനയിലെ ഹിസാറിൽ 1930ലാണ് ജനനം. അച്ഛൻ പണ്ഡിറ്റ് മോതിറാം. ഹിന്ദി സിനിമാരംഗത്തെ പ്രശസ്‌തസംവിധായകൻ വി. ശാന്താറാമിന്റെ മകൾ മാധുരയാണ് ജസ്രാജിന്റെ പത്‌നി.  ശാരംഗദേവ് പണ്ഡിറ്റ്, ദുർഗ എന്നിവര്‍ മക്കളാണ്.

മേവാതി ഖരാനയിലെ അതുല്യ ഗായകനാണ് പണ്ഡിറ്റ് ജസ്‌രാജ്.സംഗീത നാടക അക്കാദമി അവാർഡ്, സംഗീത കലാരത്ന, മാസ്റ്റർ ദീനാഘോഷ് മംഗേഷ്‌കർ പുരസ്‌‌കാരം, സ്വാതി സംഗീത പുരസ്‌കാരം, സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, മാർവാർ സംഗീത് രത്ന അവാർഡ്, ഭാരത് മുനി സമ്മാൻ എന്നിവയും ലഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സംഗീതത്തെ ലോകനെറുകയിലെത്തിച്ചവരില്‍ പ്രഥമ ഗണനീയനായ പണ്ഡിറ്റ്‌ ജസ്‌രാജിനു പ്രണാമം.

INDIANEWS24 MUSIC DESK

Leave a Reply