728-pixel-x-90-2-learn
728-pixel-x-90
<< >>

സുചിത്ര സെന്‍ അന്തരിച്ചു

കൊല്‍ക്കത്ത:പ്രശസ്ത ബംഗാളി നടി സുചിത്ര സെന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്   കൊല്‍ക്കത്തയിലെ സ്വകാര്യ നഴ്‌സിങ് ഹോമില്‍ ചികിത്സയില്‍ കഴിയവേ ആയിരുന്നു അന്ത്യം. ഏറെ നാളായി ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന സുചിത്ര സെന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. suchithra sen 3

1963 ല്‍ മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍  അന്താരാഷ്ട്രതലത്തില്‍  മികച്ച നടിക്കുള്ള അവാര്‍ഡ് സപ്തതി എന്ന ചിത്രത്തിനു കരസ്ഥമാക്കി. ദേവദാസ് എന്ന വിഖ്യാത ഹിന്ദി ചിത്രത്തിലൂടെയാണ് സുചിത്ര സെന്‍ അഖിലേന്ത്യ പ്രശസ്തി നേടിയത്.ശാപ്മോചന്‍, ആനന്ദി, സാത് പാകെ ബാന്ദ, അഗ്നി പരീക്ഷ, സപ്തതി, ദീപ് ജലേ ജെയ് ,ഹരാനോ സുര്‍ എന്നിവ വിശ്രുത ചിത്രങ്ങളാണ്. suchithra senപ്രശസ്ത ചലച്ചിത്ര താരം മൂണ്‍ മൂണ്‍ സെന്‍ മകളാണ്. റിയാ സെന്‍, റെയ്മ സെന്‍ എന്നിവര്‍ പേരക്കുട്ടികളാണ്. 1931 ഏപ്രില്‍ 6 നു ജനിച്ച സുചിത്രസെന്‍ ചലച്ചിത്ര ജീവിതം ആരംഭിച്ചത് 1953 ലാണ്. 1979 വരെ സജീവ സിനിമാ ജീവിതം തുടര്‍ന്നു. 1972 ല്‍ രാഷ്ട്രം പത്മശ്രീ പുരസ്കാരം നല്‍കി സുചിത്ര സെന്നിനെ ആദരിച്ചു. 2012 ല്‍ ബംഗ ബിബൂഷണ്‍ പുരസ്‌കാരം നേടി.

SANU INDIANEWS24

 

Leave a Reply