jio 800x100
jio 800x100
728-pixel-x-90
<< >>

വിശ്രുത ചലച്ചിത്രകാരന്‍ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു

 

കൊൽക്കത്ത:പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും, കവിയുമായ ബുദ്ധദേബ് ദാസ്ഗുപ്‌ത അന്തരിച്ചു. 77 വയസായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. കൊൽക്കത്തയിലെ വസതിയിൽ ഇന്ന്‌ രാവിലെയായിരുന്നു അന്ത്യം.

 

ബുദ്ധദേബ് ദാസ്ഗുപ്ത രണ്ടു തവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടി.ഇതുള്‍പ്പെടെ ബുദ്ധദേബിന്റെ അഞ്ച് ചിത്രങ്ങൾ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.ബാഗ് ബഹാദൂർ (1989), ചരച്ചാർ (1993), ലാൽ ദർജ (1997), മോണ്ടോ മേയർ ഉപാഖ്യാൻ (2002), കൽപുരുഷ് (2008) എന്നിവക്ക്‌ മികച്ച ചിത്രത്തിനുള്ള അവാർഡും  ഉത്തര, സ്വപ്‌നേർ ദിൻ, ദൂരത്വ (1978), തഹാദർ കഥ (1993) എന്നിവക്ക്‌ മികച്ച സംവിധാനത്തിനുള്ള അവാർഡും നേടി. 1988-ലും 1994-ലും ബെർലിൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ബെർലിൻ ബെയർ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. സ്‌പെയിൻ ഇൻറർനാഷണൽ ചലച്ചിത്രമേളയിൽ ലൈഫ്‌ ടൈം അച്ചീവ്‌മെൻറും ലഭിച്ചു.

 

ഗോവിർ അരാലി, കോഫിൻ കിംബ സ്യൂട്ട്‌കേസ്, ഹിംജോഗ്, റ്റാറ്റ കഹിനി, റോബോട്ടർ ഗാൻ, ശ്രേഷ്ഠ കബിത, ഭോംബോലർ അചാര്യ കഹിനി ഓ അനന്യ കബിത തുടങ്ങി നിരവധി കവിതാസമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇടതുപക്ഷ സഹയാത്രികനായിരുന്ന ബുദ്ധദേബ് 1944 ഫെബ്രുവരിയില്‍ പുരുളിയയിലാണ് ജനിച്ചത് .അച്ഛന്‍ റെയില്‍വേയിലായിരുന്നു. ആദ്യം കോളേജ് അധ്യാപകനായി. സാമ്പത്തിക ശാസ്ത്രമാണ് പഠിപ്പിച്ചിരുന്നത്.’

ബുദ്ധദേബ് ദാസ്ഗുപ്തയുടെ ദേശീയ തലത്തിലുള്ള  നേട്ടങ്ങള്‍ ഒറ്റ നോട്ടത്തില്‍:

മികച്ച ചിത്രത്തിനുള്ള പുരസ്കാരം 5 തവണ,
മികച്ച സംവിധായകനുള്ള പുരസ്കാരം രണ്ടു തവണ,
മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ഒരു തവണ,
മികച്ച ബംഗാളി ചിത്രത്തിനുള്ള പുരസ്കാരം മൂന്നു തവണ.

അന്താരാഷ്ട്ര ബഹുമതികള്‍ :
വെനീസ് ഫിലിം ഫെസ്റ്റിവൽ (4), ബെർലിൻ ഫിലിം ഫെസ്റ്റിവൽ (2), ലോക്കാർനോ ഫിലിം ഫെസ്റ്റിവൽ(2), ഏഷ്യാ പസഫിക്, കാർലോ വിവാരി, ഡമാസ്കസ്, ബാങ്കോക്ക് എന്നീ ഫിലിം ഫെസ്റ്റിവലിൽ ഓരോ തവണ. 

INDIANEWS24 MOVIE DESK

Leave a Reply