jio 800x100
jio 800x100
728-pixel-x-90
<< >>

വിശ്രുത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു

തിരുവനന്തപുരം: വിശ്രുത കവിയും അധ്യാപകനും പത്മശ്രീ ജേതാവുമായ വിഷ്ണു നാരായണൻ നമ്പൂതിരി (81)  അന്തരിച്ചു. ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരികചിന്തകൻ എന്നീ നിലകളിലും പ്രശസ്തനാണ്. കുറച്ചുനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ സ്വഭാവനത്തിലാണ് അന്ത്യം സംഭവിച്ചത്.പത്മശ്രീ പുരസ്കാരം , എഴുത്തച്ഛൻ പുരസ്കാരം , കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം ,  കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം ,   വയലാർ പുരസ്കാരം  , വള്ളത്തോൾ പുരസ്കാരം , ഓടക്കുഴൽ അവാർഡ് എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം ,  പ്രണയ ഗീതങ്ങൾ ,ഭൂമിഗീതങ്ങൾ , ഇന്ത്യയെന്ന വികാരം , മുഖമെവിടെ ,     അപരാജിത ,     ആരണ്യകം ,ഉജ്ജയിനിയിലെ രാപ്പകലുകൾ ,     ചാരുലത , തുടങ്ങിയവയാണ്‌ പ്രധാന കൃതികൾ .

കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞു. കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ച അദ്ദേഹം 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു.

തിരുവല്ലയിലെ ഇരിങ്ങോലിൽ  ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2-നു ജനിച്ച വിഷ്ണുനാരായണൻ നമ്പൂതിരി കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം , ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു.ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചിരുന്നു. ഭാര്യ സാവിത്രി.അദിതി, അപർണ എന്നിവരാണ്‌ മക്കള്‍.

മലയാള സാഹിത്യത്തിലെ ഒരു വലിയ ദീപമാണ് പൊലിഞ്ഞത്.ഒരു കെടാവിളക്കായി അദ്ദേഹത്തിന്റെ കൃതികള്‍ എന്നും മലയാളത്തോടൊപ്പം ഉണ്ടാകും.

INDIANEWS24 LITERARY DESK


Read more: https://www.deshabhimani.com/news/kerala/vishnu-narayanan-namboothiri-passes-away/926726

Leave a Reply