728-pixel-x-90-2-learn
728-pixel-x-90
<< >>

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ കാര്‍ വില്‍പ്പനയ്‌ക്കെന്ന് പരസ്യം

ബര്‍ലിന്‍:വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഉപയോഗിച്ചിരുന്ന ആഡംബര കാര്‍ വില്‍പ്പനയ്ക്കായി പരസ്യം ചെയ്തിരിക്കുന്നു.മാര്‍പ്പാപ്പയ്ക്ക് ഫോര്‍ഡ് കമ്പനി ബഹുമാനാര്‍ത്ഥം നല്‍കിയ ലിങ്കണ്‍ കോന്‍ടിനെന്റല്‍ ടൗണ്‍ കാര്‍ ആണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.

ജര്‍മ്മനിയിലെ മ്യൂണിക്കിലുള്ള ഒരു കോടീശ്വരന്റെ കൈവശമാണ് ഇപ്പോള്‍ ഈ കാര്‍ ഉള്ളത്.1979ല്‍ മാര്‍പ്പാപ്പ അമേരിക്ക സന്ദര്‍ശിച്ചപ്പോഴാണ് ഫോര്‍ഡ് കമ്പനി കാര്‍ സമ്മാനിച്ചത്.അദ്ദേഹം രണ്ട് വര്‍ഷത്തോളം തന്റെ ഔദ്യോഗിക വാഹനമായി കാര്‍ ഉപയോഗിച്ചു.പിന്നീട് കാരിത്താസ് സംഘടനയുടെ കാരുണ്യ പ്രവര്‍ത്തനത്തിനുളള ധനം കണ്ടെത്താന്‍ വില്‍ക്കുവാന്‍ ഏല്‍പ്പിച്ചു.

റോമിലെ ഒരു കാര്‍ ഡീലര്‍ ആദ്യം ഈ കാറ് വാങ്ങിയെങ്കിലും അവരില്‍ നിന്നും അഞ്ചു ലക്ഷം യൂറോയ്ക്ക് ഇപ്പോഴത്തെ ഉടമയായ ജര്‍മന്‍ കോടിശ്വരന്‍ സ്വന്തമാക്കി.ഇപ്പോള്‍ രണ്ടര ലക്ഷം യൂറോയ്ക്കാണ് കാര്‍ വില്‍പനയ്ക്കായി ഈ കോടീശ്വരന്‍ പരസ്യം ചെയ്തിരിക്കുന്നത്.

INDIANEWS24.COM Berlin

Leave a Reply