728-pixel-x-90-2-learn
728-pixel-x-90
<< >>

വിശപ്പിന്റെ വിലയോളം പോന്ന മോഹന്‍ലാലിന്റെ മാപ്പപേക്ഷ

കുറച്ചു ദിവസത്തെ ലണ്ടന്‍ ജിവിതം കഴിഞ്ഞെത്തിയ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ് വായിക്കുന്ന ഏവരും ഒന്ന് ഞെട്ടുംബ്ലോഗിലൂടെ താരം സ്വയം മാപ്പപേക്ഷിക്കുകയാണ്.സമൂഹത്തെ ബാധിക്കുന്ന വലിയ തെറ്റില്‍ തനിക്കും ഒരു പങ്കുണ്ടെന്ന് പറയാനും അദ്ദേഹം മടിക്കുന്നില്ല.

വിശപ്പിന്റെ വിലയെയും മൂല്യത്തെയും കുറിച്ച് എഴുതിയിരിക്കുന്ന മോഹന്‍ലാലിനെ അസ്വസ്ഥമാക്കിയ ഒരു പത്രവാര്‍ത്തയാണ് താരത്തെ ഈ മാപ്പപേക്ഷയിലേക്ക് എത്തിച്ചത്.ലാല്‍ തന്റെ അഞ്ച് പേജ് ബ്ലോഗില്‍ കോറിയിട്ട വരികളുടെ ചുരുക്കം ഇങ്ങനെ:ലണ്ടനിലെ വിശ്രമജീവിതത്തിന് ശേഷം തിരിച്ചെത്തിയ ലാല്‍ അടുത്ത ദിവസങ്ങളിലെ പത്രത്താളുകള്‍ മറിച്ചു നോക്കി.വിശപ്പടക്കാന്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നുള്ള അവശിഷ്ടങ്ങളെടുത്ത് കഴിക്കുന്ന ആദിവാസി ബാലന്‍മാരുടെ വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടു.ഈ വാര്‍ത്തയാണ് ലാലിനെ പുതിയ ബ്ലോഗെഴുതിച്ചത്.തുടര്‍ന്ന് ദിവസങ്ങളോളം താന്‍ അസ്വസ്ഥനായെന്നും ലാല്‍ എഴുതി.കാലാപാനി,ഫോട്ടോഗ്രാഫര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ആദിവാസികളുമായി അടുത്തിടപെടാന്‍ അവസരം കിട്ടിയതും ഈ വാര്‍ത്ത കൂടുതല്‍ മനസ്സില്‍ തട്ടാനിടയായി.ആദിവാസികള്‍ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്ന വന്‍ തുകകള്‍ ഈ കുട്ടികളുടെ വിശപ്പടക്കാന്‍ കഴിയില്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു.മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും തിരഞ്ഞുപിടിച്ച് വ്യക്തിഹത്യകള്‍ നടത്താനുള്ള പരദൂഷണ വേദിയായി സമൂഹമാധ്യമങ്ങള്‍ മാറുമ്പോള്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ ദുരവസ്ഥയ്ക്കായി ഷെയര്‍ ചെയ്യാന്‍ പലരും മടിക്കുന്നു.താന്‍ അടക്കമുള്ള സാധാരണ പൗരന്‍മാര്‍ക്ക് ഈ സാമൂഹിക അവസ്ഥയ്ക്ക് ബാധ്യതയുണ്ട്‌.ഇവിടെ വിശപ്പിനെ കുറിച്ചും പട്ടിണിയെ കുറിച്ചും പറയുമ്പോള്‍ നിരവധി പേര്‍ ഭക്ഷണം ബാക്കിവെക്കുന്നതിനെതിരെയും താരം പ്രതികരിക്കുന്നുണ്ട്.സംഗപ്പൂരിലെ ഒരു ഹോട്ടലിലെത്തിയപ്പോഴുണ്ടായ അനുഭവവും അദ്ദേഹം ഇതോടൊപ്പം ചേര്‍ത്തു.ഹോട്ടലില്‍ ബില്‍ കൊടുക്കാന്‍ നേരം കഴിച്ച ഭക്ഷണത്തില്‍ ബാക്കിവെച്ചിട്ടുണ്ടോയെന്ന് അധികൃതര്‍ അന്വേഷിച്ചത്രെ.ഇവിടെ താനടക്കമുള്ളവര്‍ വിശപ്പിന്റെ വിലയറിയാതെ ഭക്ഷണം ബാക്കിവച്ച് മാലിന്യ കൂമ്പാരത്തിലേക്ക് തള്ളുമ്പോള്‍ പട്ടിണി കിടക്കുന്ന ഒരുപാട് പേരോട് ചെയ്യുന്ന വലിയ തെറ്റായിപോകുന്നു.ഈ മഹാപാപത്തില്‍ ഒരു ഭാഗം താനും പങ്കിട്ടെടുക്കുന്നു,മനുഷ്യവംശത്തോട് മാപ്പു പറയുന്നു…. ലാല്‍ തന്റെ ബ്ലോഗ് അവസാനിപ്പിക്കുന്നതിങ്ങനെ.

INDIANEWS24.COM Movies

Leave a Reply