728-pixel-x-90-2-learn
728-pixel-x-90
<< >>

വിവിധ രാജ്യങ്ങള്‍ക്ക് വെളിച്ചമേകി യു എ ഇ മുന്നോട്ട്

ദുബായ്:പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ലോകത്തിന് തന്നെ മാതൃകയായ യു എ ഇ വിവിധ രാജ്യങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനുള്ള ശ്രമവുമായി മുന്നേറുകയാണ്.തദ്ദേശീയമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചും യന്ത്രഘടകങ്ങള്‍ നിര്‍മിച്ചുമാണ് യു എ ഇയുടെ പദ്ധതികള്‍.പസഫിക് ദ്വീപസമൂഹങ്ങളിലെ രാജ്യങ്ങളായ കിരിബാസ്, ഫീജി, തുവാലു, വാന്‍വാറ്റു എന്നിവിടങ്ങളിലാണ് സൗരോര്‍ജ പ്ലാന്റുകള്‍ നിര്‍മിച്ചുനല്‍കുക.

ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹാര്‍വീലില്‍ മസ്ദര്‍ സഹായത്തോടെ പുരോഗമിക്കുന്ന കാറ്റില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വന്‍സംരംഭത്തിനു പിന്നാലെയാണു പദ്ധതികളുടെ ഊര്‍ജപ്രവാഹവുമായി ഇതരരാജ്യങ്ങളിലേക്കുള്ള യുഎഇയുടെ സഹായഹസ്തം നീളുന്നത്.അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനിയുടെ (മസ്ദര്‍) നേതൃത്വത്തില്‍ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.പുതുവര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ.

2013ല്‍ ടോംഗയിലെ ബിഗ് സണ്‍ എന്ന പേരിലുള്ള സൗരോര്‍ജ പ്ലാന്റും പോയവര്‍ഷം ഓഗസ്റ്റില്‍ സമോവയില്‍ കാറ്റില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കാറ്റാടി പദ്ധതിയും മസ്ദര്‍ പൂര്‍ത്തിയാക്കിയിരുന്നു.ഇതിനുള്ള സാമ്പത്തിക സഹായം യുഎഇയാണു നല്‍കിയത്. കൂടാതെ, ഇക്വഡോര്‍, മൗറിട്ടാനിയ, സീഷെല്‍സ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലും പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ യുഎഇ നടപ്പാക്കിയിട്ടുണ്ട്.സീഷെല്‍സില്‍ സ്ഥാപിച്ച കാറ്റാടി പദ്ധതി 2100 വീടുകളില്‍ വൈദ്യുതി എത്തിക്കുന്നുണ്ട്.

2013 മാര്‍ച്ചില്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടക്കമിട്ട യുഎഇ-പസഫിക് പാര്‍ട്ണര്‍ഷിപ് ഫണ്ടില്‍നിന്നാണു തുക വകയിരുത്തുക. പദ്ധതി തയാറാക്കല്‍, സാധ്യതാപഠനം, പരിശീലനം, നിര്‍മാണം തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും ഇതില്‍നിന്നുള്ള തുക ഉപയോഗിക്കുന്നു.

INDIANEWS24 GULF DESK

Leave a Reply