728-pixel-x-90-2-learn
728-pixel-x-90
<< >>

വിവിധ ജില്ലകളില്‍ “യെല്ലോ അലര്‍ട്ട്” പ്രഖ്യാപിച്ചു.കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍  വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന്‍ വിവിധ ജില്ലകളില്‍ ദുരിത നിവാരണ അതോറിറ്റി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട്, ജില്ലകളിലും ബുധനാഴ്ച ഇടുക്കി, തൃശൂര്‍,പാലക്കാട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്..പ്രസ്തുത സാഹചര്യം നേരിടുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ കാര്യങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്നാണ് നിര്‍ദ്ദേശം.തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ വരുന്ന വാരം ശക്തമായ മഴപെയ്യും.

ഇതിനിടെ ഷോളയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനെത്തുടര്‍ന്ന്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

INDIANEWS24 TVPM DESK

Leave a Reply