728-pixel-x-90-2-learn
728-pixel-x-90
<< >>

വിവാഹ പ്രായം: ലീഗിനെതിരെ പിണറായി:

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ വിഷയം മുസ്ലിം ലീഗിന്റെ രഹസ്യ അജണ്ട നടപ്പാക്കാന്‍ ആണ് എന്ന് പിണറായി .തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഉള്ള കുതന്ത്രം ആണ് ഇതിനു പിന്നില്‍ ഉള്ളത് എന്നും അദ്ദേഹം വിമര്‍ശിച്ചു. ലീഗ് സാമുദായിക ധ്രുവീകരണം നടത്തുകയാണെന്ന് സി.പി.എം സെക്രട്ടറി പിണറായി വിജയന്‍. ..ആക്ഷേപിച്ചു. തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലീഗിനും സമുദായ സംഘടനകള്‍ക്കുമെതിരെ പിണറായി ആഞ്ഞടിച്ചത്.

സമുദായ സംഘടനകള്‍ എല്ലാം ചേര്‍ന്ന് മുസ്ലിം വ്യക്തി നിയമ സംരക്ഷണ സമിതി രൂപവല്‍ക്കരിച്ചു. മുസ്ലിം ലീഗ് നേതാവ് മായിന്‍ ഹാജിയാണ് അതിന്റെ കണ്‍വീനര്‍. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് ഹൈദരലി ശിഹാബ് തങ്ങളും. ലീഗ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്- പിണറായി പറഞ്ഞു.

വിവാഹപ്രായത്തില്‍ സമുദായ താല്‍പര്യം പറയുന്നവര്‍ക്ക് രാജ്യത്തെ ശൈശവ വിവാഹ നിയമത്തില്‍ എന്ത് അഭിപ്രായമാണുള്ളത്. ഈ കാര്യത്തിലെ സമുദായ താല്‍പര്യം വ്യക്തമാക്കണം. സമുദായ താല്‍പര്യം ശെശവ വിവാഹമാണെന്ന പ്രതീതി സൃഷ്ടിക്കുന്നവര്‍ മുസ്ലിം സമുദായത്തെ മൊത്തം അധിക്ഷേപിക്കുകയാണ്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കല്‍ ഹരമാക്കിയ ചില പ്രമാണിമാര്‍ സമുദായത്തിലുണ്ട്. അവരെ കണ്ടു കൊണ്ടല്ല സംഘടന തീരുമാനം എടുക്കേണ്ടത്. മുസ്ലിം സമുദായ താല്‍പര്യമല്ല ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. സമുദായം ഒരു ഭാഗത്തും മത സംഘടനകള്‍ മറുഭാഗത്തുമാണ്.

മുഹമ്മദന്‍ നിയമത്തില്‍ പെണ്‍കുട്ടിയുടെ വിവാഹപ്രായം പ്രത്യേകമായി പറഞ്ഞിട്ടില്ല എന്നു പറയുന്നു ഇവര്‍. എന്നാല്‍ ആണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കരുതെന്ന് പറഞ്ഞിട്ടുണ്ടോ? ഈ പറയുന്ന സമുദായ നേതാക്കള്‍ അവരുടെ മക്കളെ ഇങ്ങനെ വിവാഹം ചെയ്തു കൊടുക്കുമോ? ഇവരുടെ ഗൂഢ ലക്ഷ്യങ്ങള്‍ സമുദായം തിരിച്ചറിയണം.

സാമുദായിക ദൃവികരണത്തിനു ശക്തി പകരാനാണ്  സമുദായ നേതാക്കളെയും പണ്ഡിതന്‍മാരെയും ലീഗ് തെരുവില്‍ ഇറക്കിയത്. ഇതിനെതിരെ മുസ്ലിം സമുദായം രംഗത്ത് വരണം. സ്ത്രീകളും യുവാക്കളും പ്രത്യേകമായി പ്രതിഷേധവുമായി ഇറങ്ങണമെന്നും പിണറായി പറഞ്ഞു.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും മൗനം വെടിയണമെന്നും പിണറായി ആവശ്യപ്പെട്ടു.

www.indianews24.com/uk

Leave a Reply