728-pixel-x-90-2-learn
728-pixel-x-90
<< >>

വിവാഹ പ്രായം:സമസ്തയും, ലീഗും തെറ്റുന്നു

മലപ്പുറം :മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായവിവാദത്തില്‍നിന്നു പിന്മാറാന്‍ നേതാക്കള്‍ക്കു മുസ്ലിം ലീഗിന്‍റെ നിര്‍ദേശം.മുസ്ലിം മത സംഘടനകളുടെ കൂട്ടായിമ ആയ സമസ്തയിലെ ഒരു വിഭാഗത്തിന് പ്രായം കുറക്കുന്നതിനോട് യോജിപ്പില്ലാത്തതനിനാലാണ് ലീഗിന്റെ നിലപാട് മാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍ .ഇന്നലെ മലപ്പുറത്ത് എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് അബ്ബാസലി തങ്ങളും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി തങ്ങളും വിട്ടുനിന്നു.

ഭാവിയില്‍ സമസ്തയോട് ആലോചിച്ചു മാത്രമേ മുസ്ലിം ലീഗ് നിലപാടുകള്‍ സ്വീകരിക്കൂ എന്നതുള്‍പ്പെടെ പല കാര്യങ്ങളും കരാറുണ്ടക്കണം  എന്ന് സമസ്ത ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെപ്പോലും ഹനിക്കുന്ന കാര്യങ്ങള്‍ ആണ് സമസ്ത പാര്‍ട്ടി വിലയിരുത്തി.

സമസ്തയുടെ നിലപാടുകള്‍ മുസ്ലിം ലീഗിനെ പ്രകോപിപ്പിച്ചെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലും നേരത്തെ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലും ലീഗിനു സമസ്തയുമായി നേരിട്ട് ഏറ്റുമുട്ടാനും കഴിയാതെയായി. ഇതെല്ലാമാണ് പ്രായവിവാദത്തില്‍ സമസ്തയെ പിന്തുണയ്‌ക്കേണ്ട എന്ന തീരുമാനത്തില്‍ പാര്‍ട്ടിയെ എത്തിച്ചത്. പാര്‍ട്ടിക്കുള്ളില്‍ നിന്നും പോഷക സംഘടനകളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും ഉണ്ടായ എതിര്‍നിലപാടുകളും  തീരുമാനത്തെ സ്വാധീനിച്ചു.

വിവാഹപ്രായ വിവാദം ഉയര്‍ത്തിവിട്ട മുസ്ലിം സമുദായ സംഘടനകളുടെ സംയുക്തയോഗത്തില്‍ പങ്കെടുത്ത എംഇഎസ്, എംഎസ്എസ് സംഘടനകള്‍ നേരത്തെ തന്നെ വിവാഹപ്രായം കുറയ്ക്കണമെന്ന സമസ്തയുടെ നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

www.indianews24.com/uk

Leave a Reply