728-pixel-x-90-2-learn
728-pixel-x-90
<< >>

വിവാഹിതനെന്ന് നരേന്ദ്രമോഡി

വഡോദര: താന്‍ വിവാഹിതനാണെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി. വഡോദരയില്‍ മത്സരിക്കുന്ന മോഡി നാമനിര്‍ദേശപത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്ങ്മൂലത്തിലാണ് ഇക്കാര്യം സമ്മതിച്ചത്.

താന്‍ വിവാഹിതനല്ല എന്നാണ് മോഡി ഇതുവരെ പറഞ്ഞിരുന്നത്. മോഡി വിവാഹിതനാണെന്നും പിന്നീട് ഭാര്യയുമായി വേര്‍പിരിയുകയായിരുന്നു എന്നും മാധ്യമങ്ങള്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോഡിയുടെ ഭാര്യ ജഷോദാബെന്നുമായുള്ള അഭിമുഖവും ഇവര്‍ പ്രസിദ്ധീകരിച്ചു. ഇതിനു ശേഷവും ഇക്കാര്യത്തില്‍ മൌനം പാലിക്കുകയായിരുന്നു മോഡി.

ഭാര്യയുടെ പേര് ജഷോദാബെന്‍ എന്നുതന്നെയാണ് സത്യവാങ്ങ്മൂലത്തില്‍ മോഡി രേഖപ്പെടുത്തിയിരിക്കുന്നത്. പത്രികാസമാര്‍പ്പണ വേളയില്‍ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ പിന്നീട് നിയമപ്രശ്നം ഉണ്ടായേക്കാമെന്ന ഭയമാണ് വിവാഹക്കാര്യം മോഡി സമ്മതിക്കാന്‍ കാരണമെന്ന്‌ കരുതുന്നു.

മോഡിയുടെ സമ്മതമില്ലാതെ സമുദായാചാരപ്രകാരം 17-ആം വയസില്‍ നടന്ന വിവാഹമാണ് ഇതെന്നാണ് ഇപ്പോഴത്തെ വാദം.

Leave a Reply