728-pixel-x-90-2-learn
728-pixel-x-90
<< >>

വിവാഹശേഷം തമിഴിലൂടെ പത്മപ്രിയ വീണ്ടുമെത്തുന്നു

വിവാഹത്തെ തുടര്‍ന്ന് ചലച്ചിത്ര രംഗത്ത് നിന്നും കുറച്ചുനാള്‍ വിട്ടുനിന്ന നടി പത്മപ്രിയ വീണ്ടും സിനിമയിലേക്കെത്തുന്നു.തമിഴ് ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരവിനൊരുങ്ങുന്നത്.

സത്തം പോടാതെ എന്ന മികച്ച ചിത്രമൊരുക്കിയ വസന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ശിവരഞ്ജനിയും ഇന്നും സില പെണ്‍ഗളും എന്നാണ്.നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ പത്മപ്രിയയ്‌ക്കൊപ്പം രമ്യ നമ്പീശന്‍,പാര്‍വ്വതി മേനോന്‍ എന്നീ മലയാള നിടമാരും വേഷമിടുന്നു.

2013ല്‍ പുറത്തിറങ്ങിയ തങ്കമീന്‍കള്‍ ആണ് ഇതിന് മുമ്പ് പത്മപ്രിയ അഭിനയിച്ച തമിഴ് ചിത്രം.പ്രശസ്ത കര്‍ണാടിക് സംഗീതഞ്ജന്‍ സുധ രഘുനാഥന്‍ ചിത്രത്തിന് സംഗീതം നിര്‍വഹിക്കും.സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു.

INDIANEWS24.COM MOVIES

Leave a Reply