728-pixel-x-90-2-learn
728-pixel-x-90
<< >>

വിവാഹപ്രായം 18 ൽ നിന്നും കുറയ്ക്കാന്‍ ഇറാഖിൽ ഷിയ പാർലമെന്റ് അംഗങ്ങളുടെ നീക്കം

ബാഗ്ദാദ്:വിവാഹപ്രായം 18 ൽ നിന്നും കുറയ്കാൻ  ഷിയ പാർലമെന്റ് അംഗങ്ങളുടെ നീക്കത്തെത്തുടര്‍ന്ന്‍ ഇറാഖിൽ പ്ര തിഷേധം കത്തി പടരുന്നു. 1959ൽ ഇറാഖിൽ മുസ്ലിമുകളുടെ വിവാഹപ്രായം പതിനെട്ട് ആക്കിയ നിയമത്തെ അട്ടിമറിക്കാനാണ് ഷിയ പാർലിമെന്റിന്റെ ശ്രമം.എന്നാൽ ഈ ബാലവിവാഹ ബില്‍ ജനാതിപത്യപരമമല്ലാത്തതിനാല്‍ ഇത് അംഗീകരിക്കാൻ കഴിയിലെന്ന നിലപാടിലാണ് 
ഇറാഖി ഭരണകൂടം ഉറച്ചു നില്ക്കുന്നത്. എകാധിപത്യ ഭരണം അവസാനിച്ചതിനു ശേഷം വന്ന 1959 ലെ നിയമഭേദഗതി കുടുംബ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം മതപുരോഹിതരിൽ നിന്ന് ഭരണകൂടത്തിനും ജുഡീഷ്യറിക്കുമായി വിഭജിച്ച് നല്കിയിരുന്നു.എന്നാൽ അധികാരം പഴയ പടി മതത്തിന്റെയും മതപുരോഹിതൻമാരുടെയും കൈകളിൽ ആകണമെന്ന പാരമ്പര്യവാദികളുടെ ആവശ്യം അനുവദിക്കാനാകില്ലെന്നും അത് തടയാനായി ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് പ്രക്ഷോഭാകരെന്നുമാണ് ഇറാഖില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
AKSHAY TOMY INDIANEWS24 INTERNATIONAL DESK 
Good one. Let’s publish this.

 

Leave a Reply