jio 800x100
jio 800x100
728-pixel-x-90
<< >>

വിവാഹത്തിന് ആരും നിര്‍ബന്ധിച്ചില്ല; ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പര്യമെന്ന് ഹാദിയ

കൊച്ചി: തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതയായതെന്ന് ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതി പരിഗണിക്കുന്ന ഹാദിയ കേസില്‍ വിചാരണയ്ക്ക് പോകാനിരിക്കെയാണ് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഭര്‍ത്താവിനൊപ്പം പോകണമെന്നാണ് താല്‍പര്യമെന്ന് മാധ്യമങ്ങളോട് ഹാദിയ പറഞ്ഞു. ന്യൂഡല്‍ഹിയിലേക്ക് പോകാന്‍ നെടുമ്പാശേരിയില്‍ എത്തിയതായിരുന്നു ഹാദിയ. ശനിയാഴ്ച്ച വൈകീട്ട് 6.15നാണ് കൊച്ചിയില്‍ നിന്നും വിമാനം പുറപ്പെടുന്നത്. കനത്ത പോലീസ് കവലിലാണ് ഹാദിയ വിമാനത്താവളത്തില്‍ എത്തിയത്.

തിങ്കളാഴ്ച്ചയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. ഹാദിയ എന്ന അഖിലയുടെ അച്ഛന്‍ അശോകന്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീംകോടതി അന്ന് പരിഗണിക്കും.

INDIANEWS24.COM Kochi

Leave a Reply