728-pixel-x-90-2-learn
728-pixel-x-90
<< >>

വിവാദ യുവതി മോഡിയോടൊപ്പമുള്ള ചിത്രം പുറത്ത്:

ന്യൂഡല്‍ഹി: ഗുജറാത്ത് സര്‍ക്കാര്‍ നിയമ വിരുദ്ധമായി നിരീക്ഷിച്ച യുവതിയോടൊപ്പമുള്ള ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രങ്ങള്‍ പുറത്ത്. അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ഗുലൈല്‍ എന്ന വെബ്‌സൈറ്റാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്.
 
2005 ല്‍ കച്ചില്‍ നടന്ന ശാരദോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മോഡിയും പെണ്‍കുട്ടിയും സംസാരിച്ച് നില്‍ക്കുന്ന 12 ഓളം ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ നിരീക്ഷിക്കുന്നതിന് മുമ്പ് മോഡിക്ക് യുവതിയെ പരിചയമില്ലെന്ന ബി.ജെ.പിയുടെ വാദമാണ് പൊളിയുന്നത്.
 
ബാംഗ്ലൂര്‍ സ്വദേശിയായ മാധുരി എന്ന ആര്‍കിടെക്റ്റിനെ താനാണ് മോഡിക്ക് പരിചയപ്പെടുത്തിയതെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐ.എ.എസ് ഓഫീസര്‍ പ്രദീപ് ശര്‍മ്മ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. പിന്നീട് മോഡിയും മാധുരിയും ഇ-മെയിലുകളും എസ്.എം.എസുകളും കൈമാറാറുണ്ടായിരുന്നു എന്നും ശര്‍മ്മ പറയുന്നു.
 
യുവതിയുടെ ദൃശ്യങ്ങള്‍ ഉള്ള ഒരു സി.ഡി തന്റെ കയ്യില്‍ ഉണ്ടെന്ന് സംശയമാണ് തന്നെ കള്ള കേസില്‍ കുടുക്കാന്‍ കാരണമെന്ന് ശര്‍മ്മ ആരോപിക്കുന്നു. തന്നെയും യുവതിയെയും നിയമ വിരുദ്ധമായി നിരീക്ഷിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

 

Leave a Reply