ഇടുക്കി• കൈവെട്ടു കേസിന് കാരണമായ വിവാദ ചോദ്യപേപ്പര്‍ കേസില്‍ അധ്യാപകന് ടി.ജെ. ജോസഫിനെ കുറ്റവിമുക്തനാക്കി. തൊടുപുഴ സിജെഎം കോടതി ടി.ജെ. ജോസഫിന്റെ വിടുതല്‍ ഹര്‍ജി അനുവദിച്ച് ഉത്തരവിട്ടു. ചോദ്യപേപ്പര്‍ തയാറാക്കിയതിന്റെ പേരില്‍ അക്രമികള്‍ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയിരുന്നു.