728-pixel-x-90-2-learn
728-pixel-x-90
<< >>

വിവാദ ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നു

ന്യൂഡല്‍ഹി :ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പുകളില്‍ അയോഗ്യരാക്കുന്നത്‌ തടയാന്‍ ലക്ഷ്യമിട്ടു കൊണ്ടുവന്ന ഓര്‍ഡിനന്‍സും ബില്ലും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഓര്‍ഡിനന്‍സിനെതിരെ കോണ്ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരസ്യമായി പ്രതികരിച്ച പിന്നാലെയാണ് , രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള തീരുമാനം. ഓര്‍ഡിനന്‍സില്‍ രാഷ്‌ട്രപതി ഒപ്പുവെച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളും സ്വന്തം പാളയത്തിലെ പടലപിണക്കങ്ങളുമാണ് നിലപാട് മാറ്റാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ബില്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ ഔപചാരികമായ അംഗീകാരം വേണ്ടിവരും.
സര്‍ക്കാര്‍ ജനവികാരം മാനിക്കുകയാണെന്ന് വിവരം വെളിപ്പെടുത്തിയ വാര്‍ത്താവിതരണ മന്ത്രി മനീഷ് തിവാരി അവകാശപ്പെട്ടു. ഇതിന്‍റെ പേരില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ അന്തസ് ഇടിയില്ലെന്നും തിവാരി പറഞ്ഞു.

Leave a Reply