728-pixel-x-90-2-learn
728-pixel-x-90
<< >>

വിവാദങ്ങള്‍ക്കെതിരെ ഫ്‌ളാഷ്‌മോബ്‌ അവതരിപ്പിച്ച്‌ ഐ എഫ് എഫ് കെ ഐക്യദാര്‍ഢ്യം

തിരുവനന്തപുരം: മലപ്പുറത്ത് ശിരോവസ്ത്രം ധരിച്ച് ഫ്‌ളാഷ്‌മോബ്‌ അവതരിപ്പിച്ചവര്‍ക്ക് ഐ എഫ് എഫ് കെയുടെ ഐക്യദാര്‍ഢ്യം. ചലച്ചിത്രോത്സവ നഗരിയില്‍ ശിരോവസ്ത്രം ധരിച്ചവര്‍ നടത്തിയ ഫ്‌ളാഷ്‌മോബിലൂടെയാണ് ഇത് പ്രഖ്യാപിച്ചത്. എസ് എഫ് ഐയാണ് ഇത്തരത്തില്‍ ഒരു പ്രതിഷേധം സംഘടിപ്പിച്ചത്.

ലോക എയ്ഡ്‌സ് ദിനമായ ഡിസംബര്‍ ഒന്നിന് മലപ്പുറത്ത് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ച് ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചതിനെതിരെ ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തിയിരുന്നു. മലപ്പുറം ജില്ലാ മെഡിക്കല്‍ വിഭാഗത്തിന്റെ എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായായിരുന്നു ഫഌഷ്‌മോബ് സംഘടിപ്പിച്ചത്.

മലപ്പുറത്തെ ഫഌഷ് മോബിനെതിരെ വലിയ തോതില്‍ രൂക്ഷമായ പ്രതികരണമാണ് സമൂഹമാധ്യമത്തിലൂടെ വന്നുകൊണ്ടിരുന്നത്. സംഭവം ലോകാവസാനത്തിന്റെ അടയാളമാണെന്നും സുനാമിക്കു കാരണമാകുമെന്ന് വരെ സോഷ്യല്‍ മീഡിയയിലൂടെ ഫ്‌ളാഷ്‌മോബിനെ എതിര്‍ത്തിരുന്നു. വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് കേരളത്തിലെ 22-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള ഫ്‌ളാഷ്‌മോബ്.

INDIANEWS24.COM T V P M

Leave a Reply