728-pixel-x-90-2-learn
728-pixel-x-90
<< >>

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കരാര്‍ ഒപ്പിട്ടു

തിരുവനന്തപുരം:വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണ പദ്ധതിയുടെ കരാറില്‍ സര്‍ക്കാരും അദാനി ഗ്രൂപ്പം ഒപ്പുവച്ചു.മലയാളപ്പിറവി ദിന(ചിങ്ങം ഒന്ന്)മായ തിങ്കളാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെ തിരുവനന്തപുരത്തെ കേരള സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ വച്ചായിരുന്നു കരാറായത്.സര്‍ക്കാരിനു വേണ്ടി തുറമുഖ വകുപ്പ് സെക്രട്ടറി ജയിംസ് വര്‍ഗീസും അദാനി ഗ്രൂപ്പിനായി അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സി ഇ ഒ സന്തോഷ് കുമാര്‍ മഹാപത്രയുമാണ് കരാറില്‍ ഒപ്പുവച്ചത്.

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനായിരിക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വകുപ്പു മന്ത്രി കെ ബാബു, ധനമന്ത്രി കെ എം മാണി, ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍, ഭക്ഷ്യവകുപ്പുമന്ത്രി അനൂപ് ജേക്കബ്, സ്പീക്കര്‍ ജി ശക്തന്‍, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.പദ്ധതി നടത്തിപ്പിലുള്ള വിയോജിപ്പിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം ചടങ്ങ് ബഹിഷ്‌കരിച്ചു.പദ്ധതിയില്‍ ഒപ്പു വയ്ക്കുന്നതിന് മുന്നോടിയായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമായി ചര്‍ച്ച നടത്തിയിരുന്നു.പദ്ധതി നടത്തിപ്പിലുള്ള ആശങ്ക അദ്ദേഹം അദാനിയെ അറിയിക്കുകയും ചെയ്തു.

INDIANEWS24.COM T V P M

Leave a Reply