728-pixel-x-90-2-learn
728-pixel-x-90
<< >>

വിഴിഞ്ഞം തുറമുഖ കരാര്‍ 17ന് ഒപ്പുവയ്ക്കും

തിരുവനന്തപുരം:കേരളത്തിന്റെ സ്വപ്‌നപദ്ധതികളില്‍ ഒന്നായ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഓഗസ്റ്റ് 17ന് തറക്കല്ലിടും.മലയാളപ്പിറവി ദിനമായി ചിങ്ങം ഒന്നാണ് എന്നതിനാലാണ് ഈ ദിവസം തിരഞ്ഞെടുത്തത്.പദ്ധതിയുടെ കരാര്‍ അന്നുതന്നെയായിരിക്കും മുന്‍ നിശ്ചയ പ്രകാരം അദാനി കമ്പനിയുമായി ഒപ്പുവയ്ക്കുക.

നാല് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.പദ്ധതിക്ക് ആവശ്യമായ 90 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു.പദ്ധതി സംബന്ധിച്ച അവസാന വട്ട ചര്‍ച്ചകള്‍ക്കായി കരണ്‍ അദാനിയും സംഘവും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.സംസ്ഥാന തുറമുഖ മന്ത്രി കെ ബാബുവാണ് പദ്ധതി തറക്കല്ലിടുന്ന കാര്യം അറിയിച്ചത്.ഇതിന് മുന്നോടിയായി കരണ്‍ അദാനി തിരുവനന്തപുരം എം.പി. ശശി തരൂരുമായി ചര്‍ച്ച നടത്തി.

INDIANEWS24 T V P M

Leave a Reply