728-pixel-x-90-2-learn
728-pixel-x-90
<< >>

വിഴിഞ്ഞം:ആദ്യഘട്ട നിര്‍മ്മാണത്തിനുള്ള എല്ലാ ഉപകരണങ്ങളും എത്തി

തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണത്തിനാവശ്യമായ എല്ലാ ഉപകരണങ്ങളും എത്തി.ജലാശ്വ എന്ന മള്‍ട്ടി യൂട്ടിലിറ്റി കാര്യര്‍ ആണ് അവസാനമായി ഇവിടെ എത്തിയത്.പദ്ധതി പ്രദേശത്തു നിന്നും കുഴിച്ചെടുക്കുന്ന ടണ്‍ കണക്കിന് മണലും പാറപ്പൊടിയും മറ്റും നീക്കുന്നതിനുള്ള ഫ്‌ളോട്ടിംങ് പൈപ്പുകളും ഞായറാഴ്ച്ച രാത്രിയോടെ എത്തി.

തീരത്ത് നിന്നും ആര കിലോമീറ്റര്‍ മാറി കടല്‍ കുഴിക്കുന്ന ശാന്തിസാഗര്‍ 12 എന്ന ഡ്രഡ്ജറിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും സഹായിക്കുന്നത് ജലാശ്വ ആണ്.കടല്‍ കുഴിക്കലാണ് പദ്ധതി പ്രദേശത്ത് ആദ്യമായി നടക്കുക.വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന 250 മീറ്റര്‍ വീതം നീളമുള്ള മൂന്ന് നിര പൈപ്പ് ലൈനുകളാണ് ഇവിടെയെത്തിയത്.കനറാപ്രോഗസ് എന്ന ടഗ് ഉപയോഗിച്ചാണ് ഇവ കെട്ടിവലിച്ചു കൊണ്ടുവന്നത്.കുഴിച്ചെടുക്കുന്ന മണല്‍ പാര്‍ക്കിങ് യാര്‍ഡ് അടക്കമുള്ളവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.

INDIANEWS24.COM T V P M

Leave a Reply