728-pixel-x-90-2-learn
728-pixel-x-90
<< >>

വിഴിഞ്ഞം കരാര്‍: സര്‍ക്കാര്‍ നടത്തിയത് പൊതുമുതല്‍ വില്‍പ്പനയോ എന്ന് ഹൈക്കോടതി

കൊച്ചി: യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അദാനി ഗ്രൂപ്പുമായി ഒപ്പുവച്ച വിഴിഞ്ഞം കരാറിനെതിരെ സംസ്ഥാന ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കരാറിലൂടെ പൊതുമുതല്‍ വില്‍പ്പനയാണോ നടക്കുന്നതെന്നു ചോദിച്ച കോടതി സംസ്ഥാനത്തിന്റെ സ്വത്ത് ഒരു സ്വകാര്യ കമ്പനിക്ക് പണയം വയ്ക്കുകയല്ലേ ചെയ്തതെന്നും ചോദ്യമുയര്‍ത്തി. കരാര്‍ പരിശോധിച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറ(സി എ ജി)ലിന്റെ നിര്‍ണായക വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള ഹര്‍ജിയിന്‍മേലായിരുന്നു ഹൈക്കോടതി നിരീക്ഷണം.

കഴിഞ്ഞ യു ഡി ഫ് ഭരണകാലത്താണ്‌ അദാനി ഗ്രൂപ്പുമായി വിഴിഞ്ഞം കരാര്‍ ഒപ്പുവച്ചത്. കരാര്‍ പരിശോധിച്ച സി എ ജി മാസങ്ങള്‍ക്ക് മുമ്പ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികളില്‍ സാമ്പത്തിക ഇളവനുവദിക്കുന്നത് 30 വര്‍ഷത്തേക്കാണെന്നിരിക്കെ വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ അദാനി ഗ്രൂപ്പിന് 40 വര്‍ഷത്തേക്കാണ് ഇളവ് നല്‍കുന്നതെന്നും സംസ്ഥാനത്തിന് ഇതുമൂലം 29,217 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വിഴിഞ്ഞം കരാറിനെ കുറിച്ച് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വിദേശി എം കെ സലിം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇന്ന് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത്. സി എ ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരന്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്.

കേസ് പരിഗണിച്ച കോടതിയുടെ നിരീക്ഷണങ്ങള്‍ ഇങ്ങനെ : വിഴിഞ്ഞം കാറിലൂടെ പൊതു മുതല്‍ വില്‍പ്പനയാണോ നടക്കുന്നത് ? സംസ്ഥാനത്തിന്റെ സ്വത്ത് പണയം വയ്ക്കുന്ന കരാറിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമാണുണ്ടാകുന്നത്. 40 വര്‍ഷം കൊണ്ട് കിട്ടുമെന്ന് പറയുന്ന തുകയേക്കാള്‍ കൂടുതല്‍ കരാറുണ്ടാക്കിയ കമ്പനിക്ക് തിരിക്ക് നല്‍കേണ്ടിവരുന്നു. സി എ ജി റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം അദാനി ഗ്രൂപ്പിന് 40 വര്‍ഷത്തിന് ശേഷം 5000 കോടി രൂപ അധികമായി നല്‍കേണ്ടിവരും.

INDIANEWS24.COM Kochi

Leave a Reply