വിഴിഞ്ഞം:രാജ്യാന്തര തുറമുഖത്തിന്റെ നിര്‍മ്മാണം തുടങ്ങുന്നതോടെ തീരവുമായി ബന്ധിപ്പിക്കുന്ന റോഡ് പൂര്‍ത്തിയാകാന്‍ ഇനി 200 മീറ്റര്‍ ജോലികള്‍ കൂടി ബാക്കി.തുറമുഖത്തിലേക്ക് പോകാന്‍ ഏക മാര്‍ഗമായ രണ്ട് കിലോമീറ്റര്‍ റോഡില്‍ തടസ്സമായി നില്ക്കുന്ന പാറക്കെട്ടുകള്‍ പൊളിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു.
തുറമുഖത്തെ കരയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ വീതി പത്തര മീറ്ററാണ്.വിഴിഞ്ഞം – പൂവാര്‍ റോഡില്‍ മുല്ലൂര്‍ കലുങ്കു ജംഗ്ഷന് മുതല്ക്കാണ് നിലവില്‍ ഈ റോഡിന് തുടക്കം.ഇവിടം മുതല്‍ തുറമുഖ കവാടം വരെ ഈ റോഡ് ടാര്‍ ചെയ്തിട്ടുണ്ട്.റോഡിന്റെ ശേഷിച്ച ഭാഗം വരുന്നതു കടല്‍ത്തീരത്തു കൂടിയാണ്.കരിമ്പള്ളിക്കര – വലിയ കടപ്പുറത്താണ് ഇത് അവസാനിക്കുന്നത്.
വര്‍ഷകാല തീരയടി, മണ്ണൊലിപ്പ് എന്നിവയില്‍ നിന്നു റോഡിനെ സംരക്ഷിക്കാനായി കല്ലും മെറ്റലും ഉപയോഗിച്ചുള്ള പ്രത്യേക തരം സംരക്ഷണ ഭിത്തിയാവും സ്ഥാപിക്കുക. കടല്‍ ഡ്രജിങ് വഴി കരയിലടിയുന്ന മണല്‍ത്തിട്ടയും റോഡിന് ബലമേകും. ഇപ്പോള്‍ അപ്രോച്ച് റോഡെന്നറിയുന്ന ഈ പാത തുറമുഖ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ അലൈന്മെന്റിനു രൂപമാറ്റം വരുത്തി ആധുനികവല്‍ക്കരിക്കും.
INDIANEWS24.COM Vizhinjam