728-pixel-x-90-2-learn
728-pixel-x-90
<< >>

വില കുറയ്ക്കും, തൊഴിലവസരം വര്‍ധിപ്പിക്കും: കാനഡ ബജറ്റ്

ഒട്ടാവ: വിലക്കയറ്റം നേരിടാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും നടപടി സ്വീകരിക്കുമെന്ന് കാനഡ പാര്‍ലമെന്റില്‍ ധനമന്ത്രി ജിം ഫ്ലാഹെര്‍ട്ടി അവതരിപ്പിച്ച ബജറ്റില്‍ വാഗ്ദാനം. അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ കാനഡയില്‍ അവശ്യസാധനങ്ങള്‍ക്ക് കൂടുതല്‍ വില്‍ കൊടുക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി പറയുന്നു.

തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളവര്‍ക്കും തുടക്കത്തില്‍ ജോലി ലഭിക്കുന്നതിന് ബുദ്ധിമുട്ടേണ്ടി വരുന്നു. വിദഗ്ധ തൊഴിലാളികളുടെ കുറവ് ഉള്ളപ്പോള്‍തന്നെ ഈ മേഖലകളില്‍ തൊഴിലാളികളെ കിട്ടുന്നില്ല. ഇത് കണക്കിലെടുത്ത് തൊഴില്‍പരിശീലനത്തിന് പുതിയ പദ്ധതികള്‍ നടപ്പാക്കും.

സിഗരറ്റിന് ഈ ബജറ്റോടെ വില കൂടും. ഒരു കാര്‍ട്ടണ്‍ സിഗരറ്റിന് 4.03 ഡോളറാണ് വര്‍ധിക്കുക. ഒരു പാക്കറ്റില്‍ ഏകദേശം 50 സെന്റിന്‍റെ വിലവര്‍ധന ഉണ്ടാകും. മറ്റ് പുകയില ഉല്‍പന്നങ്ങള്‍ക്കും നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്.

Leave a Reply