മോഹന്‍ലാല്‍ നാകനാകുന്ന ബി ഉണ്ണികൃഷ്ണന്റെ ചിത്രം വില്ലന്‍ 27 ന് തിയേറ്ററുകളിലെത്തും. സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെയാണ് അധികം താമസിയാതെ ചിത്രം റിലീസ് ചെയ്യാനാകുമെന്ന് ഉറപ്പായത്. ചിത്രത്തിന് യാതൊരു തിരുത്തലുകളും വേണ്ടെന്ന നിഗമനത്തിലാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നറിയിച്ച് മോഹന്‍ലാല്‍ തന്റെ ഫേസ്ബൂക്ക് പേജിലൂടെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. 27ന് ചിത്രം റിലീസ് ചെയ്യുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
INDIANEWS24.COM Movies