jio 800x100
jio 800x100
728-pixel-x-90
<< >>

വിലക്കുറവില്‍ ടിക്കറ്റ് ബുക്കിങ്ങിന് അവസരവുമായി സ്‌പൈസ് ജെറ്റ്

നെടുമ്പാശേരി:തിരക്ക് കുറഞ്ഞ സീസണില്‍ വില കുറച്ച് ടിക്കറ്റുകള്‍ ഗണ്യമായി വിറ്റഴിക്കാന്‍ സ്‌പൈസ് ജെറ്റ് തീരുമാനിച്ചു.മൂന്ന് ദിവസം കൊണ്ട് അഞ്ച് ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഇതനുസരിച്ച് ആഭ്യന്തര യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് 1,499 രൂപയായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

മൂന്ന് ദിവസത്തിനുള്ളില്‍ ബുക്ക് ടിക്കറ്റ് ചെയ്യുന്നവര്‍ക്ക് ഫെബ്രുവരി 15 നും ജൂണ്‍ 30 നും ഇടയില്‍ യാത്ര ചെയ്യാനാകും.വിമാന യാത്രക്കാരുടെ എണ്ണം തീരെക്കുറയുന്ന ഈ മാസങ്ങളില്‍ കുറഞ്ഞ നിരക്ക് ഓഫര്‍ ചെയ്ത് കൂടുതല്‍ യാത്രക്കാരെ കണ്ടെത്താനാണ് സ്‌പൈസ് ജെറ്റ് ലക്ഷ്യമിടുന്നത്.

INDIANEWS24 KOCHI

Leave a Reply