728-pixel-x-90-2-learn
728-pixel-x-90
<< >>

വിലക്കുകള്‍ക്കെതിരെ ഇടിമുഴക്കമായി പ്രകാശ്‌രാജ്‌

ചെന്നൈ:വിലക്കുകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് രംഗത്ത്.ഇറാനിയന്‍ ചിത്രത്തിന് സംഗീതമൊരുക്കിയ എ ആര്‍ റഹ്മാനെതിരെ മുസ്‌ലിം പുരോഹിതന്‍ ഫത്‌വ പുറപ്പെടുവിക്കുകയും ടിപ്പു സുല്‍ത്താന്റെ വേഷം ചെയ്യാന്‍ തയ്യാറായ രജനീ കാന്തിനെതിരെ ബി ജെ പിക്കാരും എതിര്‍പ്പുമായെത്തിയ സാഹചര്യത്തിലാണ് പ്രകാശ് രാജ് തീപ്പൊരി പ്രസ്താവന നടത്തിയത്‌.

എന്തിനും ഏതിനും വധഭീഷണിയും നിരോധനാജ്ഞയും മുഴക്കുന്നവരോട് പോയി പണിനോക്കാന്‍ പ്രകാശ് രാജ് പറഞ്ഞു.ഇത്തരം വിലക്കുകള്‍ കാരണം രാജ്യത്ത് പൊറുതി മുട്ടിയിരിക്കുകയാണെന്നും അധികം വൈകാതെ തിരിച്ചടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുഹമ്മദ്: മെസഞ്ചര്‍ ഒഫ് ഗോഡ് എന്ന ഇറാനിയന്‍ ചിത്രത്തിനു സംഗീതമൊരുക്കിയതിന് മുംബയിലുള്ള മുസ്ലിം പുരോഹിതന്‍ സംഗീതജ്ഞന്‍ എആര്‍ റഹ്മാനെതിരേ ഫത് വ പുറപ്പെടുവിച്ചിരിക്കുന്നു. മതാധിഷ്ഠിത രാഷ്ട്രമായ ഇറാനിലെ ഭരണകൂടം പോലും ചിത്രത്തിനു പിന്തുണ പറയുമ്പോഴാണ് ഈ ഫത് വയെന്നും പ്രകാശ് രാജ് പറയുന്നു.ടിപ്പു സുല്‍ത്താന്റെ റോള്‍ ചെയ്യാന്‍ പോയ രജനീകാന്തിനെതിരേ ഹിന്ദു മുന്നണിയും തമിഴ് നാട്ടിലെ ബിജെപി ഘടകവും വാളെടുത്തിരിക്കുന്നു.

നിങ്ങള്‍ മാംസം നിരോധിക്കുന്നു, രതിചിത്രങ്ങള്‍ നിരോധിക്കുന്നു, ഇനിയെന്തൊക്കെയാണ് നിരോധിക്കാന്‍ പോകുന്നത്. ഈ രാജ്യത്തെ വോട്ടര്‍മാര്‍ക്ക് ഒരു അവകാശവുമില്ലേ? ഈ നീര്‍ക്കുമിള അധികം വൈകാതെ പൊട്ടുക തന്നെ ചെയ്യും, ഓര്‍ത്തോളൂ, പ്രകാശ് രാജ് രോഷം കൊള്ളുന്നു.

INDIANEWS24.COM Movies

Leave a Reply