728-pixel-x-90-2-learn
728-pixel-x-90
<< >>

വിരുതന്മാരായ രണ്ടു പത്രപ്രവര്‍ത്തകര്‍

കേരളത്തിലെ ഏറ്റവും മുതിർന്ന പത്രപ്രവർത്തകൻ കേരളകൌമുദിയിലെ എൻ രാമചന്ദ്രൻ കുറച്ചു  ദിവസം മുന്‍പ് അന്തരിച്ചു.കേരള രാഷ്ട്രീയത്തിലെ പല വഴിത്തിരിവുകൾക്കും രാമചന്ദ്രന്റെ എഡിറ്റോറിയലിന്  കഴിഞ്ഞിട്ടുണ്ട്.പത്രപ്രവർത്തകരുടെ ബുദ്ധിപരമായ ചില ഇടപെടൽ വലിയ സ്കൂപ്പുകൾ പുറത്ത് വരാൻ ഇടയായിട്ടുണ്ട്.അത്തരം ഒരു കഥയുണ്ട് എൻ രാമചന്ദ്രന്റേതായി.ഒപ്പം കെ.ബാലകൃഷ്ണന്റെയും. മലയാള മനോരമ എഡിറ്റോറിയൽ അഡ്വൈസർ തോമസ്‌ ജേക്കബ് കേരള കൌമുദിയിൽ എഴുതിയ ആ കഥ ഇതാണ് ;
              1957.തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ആദ്യമായി അധികാരത്തിൽ എത്തിയ ചരിത്ര വർഷം.ഞാൻ ഓർമ്മിക്കുന്നത് ആ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ,നാടകീയവും ബുദ്ധിപരവുമായ ഒരു പത്ര പ്രവർത്തന കഥയാണ്.തെരഞ്ഞെടുപ്പു കഴിഞ്ഞു.മന്ത്രിമാരെ തീരുമാനിക്കാനുള്ള ആലോചനയിലാണ്  നേതാക്കൾ.അതറിയാനുള്ള ആകാം ക്ഷയിലാണ് കേരളം മുഴുവനും.മന്ത്രിമാരെ തെരഞ്ഞെടുക്കാനായി പാർട്ടി നേതാക്കൾ സമ്മേളിച്ചത് കൊച്ചിയിലാണ്.കടലിനു അഭിമുഖമായുള്ള സീ വ്യൂ എന്നാ ഹോട്ടലിൽ ആയിരുന്നു നേതാക്കളിൽ ചിലർ താമസിച്ചത്.ഇന്നത്തെ സീ ലോർഡ്‌ ഹോട്ടലിനു അടുത്താണ് സീ വ്യൂ.ആർ എസ് പി നേതാവ് പ്രാക്കുളം ഭാസിയുദേതായിരുന്നു ആ ഹോട്ടൽ.ഇടതു നേതാക്കളുടെയും സാഹിത്യ പ്രവർത്തകരുടെയും ഇഷ്ട കേന്ദ്രമായിരുന്നു.
                      മന്ത്രിമാരുടെ പേരുകൾ ചൂടോടെ കേരളത്തെ അറിയിക്കാൻ വേണ്ടി മിടുക്കരായ രണ്ടു പത്രപ്രവരത്തകരും അന്ന് സീ വ്യൂ വിൽ ക്യാമ്പ് ചെയ്തിരുന്നു.കേരള കൗമുദിയിലെ കെ ബാലകൃഷ്ണനും,എൻ രാമചന്ദ്രനും.പക്ഷെ അവരുടെ ആഗ്രഹത്തിനൊത്ത്  കാര്യങ്ങൾ നടന്നില്ല.മന്ത്രിമാരുടെ പേരുകൾ ആലോചനാ യോഗത്തിന്റെ ഇരുമ്പ് മറക്കുള്ളിൽ നിന്നും ചോർന്നു കിട്ടിയില്ല.നിരാശരായ ബാലനും രാമചന്ദ്രനും മടങ്ങിപോവാൻ തീരുമാനിച്ചു വാടക കൊടുത്തു മുറി ഒഴിയാനായി ഹോട്ടൽ റിസപ്ഷന് മുന്നില് കാത്തു നില്ക്കുമ്പോഴാണ് ബാലന്റെ തോളിൽ ഒരു കര സ്പര്ശം.പന്തളം പി ആർ എന്ന സി പി ഐ നേതാവാണ്‌. യോഗത്തിൽ പങ്കെടുത്ത ശേഷം തിരിച്ചു പോവാനുള്ള ഒരുക്കത്തിലാണ്.
                      മന്ത്രിമാരുടെ പേരുകൾ ചൂടോടെ കേരളത്തെ അറിയിക്കാൻ വേണ്ടി മിടുക്കരായ രണ്ടു പത്രപ്രവരത്തകരും അന്ന് സീ വ്യൂ വിൽ ക്യാമ്പ് ചെയ്തിരുന്നു.കേരള കൗമുദിയിലെ കെ ബാലകൃഷ്ണനും,എൻ രാമചന്ദ്രനും.പക്ഷെ അവരുടെ ആഗ്രഹത്തിനൊത്ത്  കാര്യങ്ങൾ നടന്നില്ല.മന്ത്രിമാരുടെ പേരുകൾ ആലോചനാ യോഗത്തിന്റെ ഇരുമ്പ് മറക്കുള്ളിൽ നിന്നും ചോർന്നു കിട്ടിയില്ല.നിരാശരായ ബാലനും രാമചന്ദ്രനും മടങ്ങിപോവാൻ തീരുമാനിച്ചു വാടക കൊടുത്തു മുറി ഒഴിയാനായി ഹോട്ടൽ റിസപ്ഷന് മുന്നില് കാത്തു നില്ക്കുമ്പോഴാണ് ബാലന്റെ തോളിൽ ഒരു കര സ്പര്ശം.പന്തളം പി ആർ എന്ന സി പി ഐ നേതാവാണ്‌. യോഗത്തിൽ പങ്കെടുത്ത ശേഷം തിരിച്ചു പോവാനുള്ള ഒരുക്കത്തിലാണ്.
                          ” നിങ്ങൾ എങ്ങോട്ടാണ് പോകുന്നത് ?
                            തിരുവനന്തപുരത്തേക്കെന്നു ബാലൻ പറഞ്ഞു
                           നിങ്ങളുടെ കാറിൽ ഞാൻ കൂടെ കയറട്ടെ എന്നെ ആലപ്പുഴയിൽ ഇറക്കിയാൽ മതി”
  ഒരു നിമിഷം ബാലന്റെയും രാമചന്ദ്രന്റേയും കണ്ണുകൾ ഒന്നിടഞ്ഞു.അവരുടെ തലച്ചോറിൽ ഒരേ സമയം ബൾബു കത്തി! ഒരു ആശയത്തിന്റെ മിന്നൽ കാറിൽ തങ്ങളോടൊപ്പം വന്നോളാൻ പന്തളം പി ആറിനോട് പറഞ്ഞു. ബാഗ് എടുക്കാനായി നേതാവ് പോയപ്പോൾ രാമചന്ദ്രൻ ബാലനോട് അടക്കം പറഞ്ഞു.പന്തളത്തെ കാറിനു മുന്നിൽ ഇരുത്തിയാൽ മതി .പിന്നിലിരുന്നു നമുക്ക് പരസ്പരം മന്ത്രിമാരുടെ പേരിനെ ചൊല്ലി തർക്കിക്കാം.  ഗുഡ് ഐഡിയ! ബാലൻ ആ ആശയത്തിന്റെ ലഹരിയിൽ എത്തിക്കഴിഞ്ഞു.കാർ നീങ്ങിതുടങ്ങി.ആദ്യത്തെ തർക്ക വിഷയത്തിലേക്ക് പത്ര പ്രവർത്തകർ നാടകീയമായി പ്രവേശിച്ചു.ആരാവും മുഖ്യമന്ത്രി?ടി വി തോമസോ? അതോ ഇ എം എസ്സോ ?ബാലനും രാമചന്ദ്രനും രണ്ടു നേതാക്കളുടെയും പക്ഷം ചേർന്നു ഉഗ്രാൻ വാക്ക് പയറ്റ്.തർക്കം മൂത്ത്,അടിയായി മുന്നിലെ സീറ്റിലേക്കു എങ്ങാനും എത്തിയാലോ എന്ന ഉൾഭയം കൊണ്ടാവണം പന്തളം തര്ക്കം അവസാനിപ്പിക്കാൻ ക്രിയാത്മകമായി ഇടപെട്ടു.
                  മുഖ്യമന്ത്രിയുടെ കാര്യം പറഞ്ഞു നിങ്ങൾ ഇങ്ങനെ തർക്കിക്കുന്നതെന്തിനു.അത് ഇ എം എസ് അല്ലാതെ മറ്റാരാണ്‌!
ബാലനും രാമചന്ദ്രനും പിൻ സീറ്റിൽ ഇരുന്നു പരസ്പരം കൈ കൊടുത്തു.സംഗതി എറ്റു.ആദ്യത്തെ പേരു കിട്ടിയിരിക്കുന്നു മുഖ്യമന്ത്രി : ഇ എം എസ് നമ്പൂതിരിപ്പാട് .  ഇങ്ങനെയിങ്ങനെ തർക്കവുമായി മുന്നോട്ടു പോകാം.പന്തളം പി ആർ  കഠിന ഹൃദയനല്ലെന്നു തെളിഞ്ഞിരിക്കുന്നു.ഇനി ആരുടെ പേരു പറഞ്ഞാണ് തർക്കിക്കേണ്ടത് ?  ഇ എം എസ് മുഖ്യമന്ത്രി ആകുന്ന സ്ഥിതിക്കു ടി വി തോമസിന്  മന്ത്രി സ്ഥാനം കിട്ടുമെന്ന് ഉറപ്പ്‌ ടി വിയും ഗൌരി യമ്മയും തമ്മിലുള്ള പ്രണയകാലമായിരുന്നു അത് .ഗൌരിയമ്മ മന്ത്രി ആകുമോ ?
 പിൻ സീറ്റിൽ തർക്കം മൂത്തു.ടി വി യെ സി എം ആക്കാത്ത സ്ഥിതിക്കു ഗൗരിയമ്മയെ മുഖ്യമന്ത്രി ആക്കേണ്ടതല്ലേ.രാമചന്ദ്രൻ ചോദിച്ചു.
                         അതെന്തിന് ,അതിന്റെയൊരു ആവശ്യവുമില്ല.ബാലന്റെ തർക്ക വാദം വീണ്ടും.വാദ പ്രതിവാദങ്ങൾ മൂത്ത് അടി വീഴുന്നതിനു മുന്പ് മുന് സീറ്റിൽ നിന്നുള്ള ഇടപെടൽ  വീണ്ടുമെത്തി.മന്ത്രിയാവാൻ ഗൌരിയമ്മ എന്തുകൊണ്ടും യോഗ്യയാണല്ലോ!
                           അടുത്ത പേരും കിട്ടി ഇനി ആരുടെ പേരിൽ ആവണം തർക്കം?പാർട്ടി സെക്രട്ടറി ആയ സ്ഥിതിക്കു എം എൻ ഗോവിന്ദൻ നായർ മന്ത്രിയാവില്ല.മലബാറിൽ ആരാവും മന്ത്രി ?നമ്മുടെ പത്ര ലേഖകർക്കു മലബാറിലെ മന്ത്രി സാധ്യതാ നാമങ്ങൾ അത്ര പരിചിതവുമല്ല.ഓ…..കെ പി ആർ ഗോപാലൻ ഉണ്ടല്ലോ എന്നവർ ഉറക്കെ ചിന്തിച്ചപ്പോൾ മുന് സീറ്റിൽ നിന്നും :കെ പി ആറിന്റെ സ്വഭാവം വെച്ചു മന്ത്രിയാക്കാൻ പറ്റില്ല.
                            അദ്ദേഹം മന്ത്രിയായില്ലെങ്കിൽ ഞങ്ങൾക്ക് എന്ത് ചേതം എന്ന് മനസ്സിൽ പറഞ്ഞ് ,അവർ ആ പേരു വെട്ടി.അപ്പോഴതാ കേൾക്കുന്നു:കണ്ണൂരിൽ നിന്ന് തന്നെയുള്ള കെ പി ഗോപാലൻ നല്ല ആളാണ്‌.കെ പി ഗോപാലൻ !പോരട്ടെ ബാക്കി പേരുകൾ  കൂടി
                         അങ്ങനെയങ്ങനെ മന്ത്രിമാരുടെ പേരുകൾ മുഴുവൻ ഈ വിരുതന്മാർ മുന് സീറ്റിൽ നിന്നും ചോർത്തിഎടുത്തു.
                                                                                                               കടപ്പാട്: കേരള കൌമുദി,
                                                                                                                                 തോമസ്‌ ജേക്കബ്
                                                                                                                                 [മലയാള മനോരമ എഡിറ്റോറിയൽ അഡ്വൈസർ]

Leave a Reply