728-pixel-x-90-2-learn
728-pixel-x-90
<< >>

വിരാട് ലോകത്ത് ഏറ്റവും വിലയേറിയ ക്രിക്കറ്റ് താരം

ലണ്ടന്‍:ലോകത്ത് ഏറ്റവും മൂല്യമുള്ള കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ആറാമത്.ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്തള്ളിയാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്.ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് ബിസിനസ് മാഗസിനായ സ്‌പോര്‍സ്‌പ്രോ നടത്തിയ തിരഞ്ഞെടുപ്പിലാണ് മൂല്യമുള്ള താരങ്ങളുടെ പേര് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്.

ലോകത്ത് ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടും പട്ടികയില്‍ കോഹ്‌ലിക്കു പിന്നിലാണ്.അതേസമയം ബ്രസീല്‍ ഫുട്‌ബോളിലെ പുതിയ രാജകുമാരന്‍ നെയ്മര്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്.ബ്രിട്ടീഷ് ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ഹാമില്‍ട്ടനാണ് ഏറ്റവും വിലയേറിയ താരം.പട്ടികയില്‍ മൂന്നാംസ്ഥാനത്ത് യുഎസിന്റെ ഗോള്‍ഫ് താരം ജോര്‍ദാന്‍ സ്പീത്ത് ഇടംപിടിച്ചു.നാലാമതു യുഎസിന്റെ നീന്തല്‍ താരം മിസി ഫ്രാങ്കല്‍നാണുള്ളത്.

ഈ വര്‍ഷത്തെ ഫിഫ ലോകഫുട്‌ബോളര്‍ വിജയി ക്രിസ്റ്റിയാനോ 16ാമതും മെസി 22ാം സ്ഥാനത്തുമാണുള്ളത്.ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്ത് മാത്രമാണു പട്ടികയില്‍ കോഹ്‌ലിയെ കൂടാതെ ഇടം നേടിയ മറ്റൊരു ക്രിക്കറ്റ് താരം.45-ാമതാണ് സ്മിത്തിന്റെ സ്ഥാനം.

INDIANEWS24.COM Sports Desk

Leave a Reply