jio 800x100
jio 800x100
728-pixel-x-90
<< >>

വിരാടിന്റെ ആദ്യ പരമ്പര നേട്ടം വിദേശമണ്ണില്‍

കൊളംബോ:ഇന്ത്യന്‍ ടീമിന്റെ നായക പദവിയേറ്റെടുത്ത വിരാട് കോഹ്‌ലിക്ക് ആദ്യ പരമ്പരയില്‍ തന്നെ വിജയം.നേട്ടം വിദേശമണ്ണിലാണെന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.കൂടാതെ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇന്ത്യ ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്.

പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് ശ്രീലങ്കന്‍ ബാറ്റിങ്ങ് നിരയെ 268 റണ്‍സില്‍ ടീം ഇന്ത്യ ചുരുട്ടിക്കെട്ടുകയായിരുന്നു.117 റണ്‍സിനാണ് വിജയം.പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ ഇരു ടീമും ഓരോ ടെസ്റ്റ് വീതം വിജയിച്ചിരുന്നു.ചായയ്ക്ക് പിരിയുമ്പോള്‍ ആറിന് 249 എന്ന നിലയില്‍ ശക്തമായി നിന്നിരുന്ന ലങ്ക പെട്ടെന്ന് തകര്‍ന്നടിയുകയായിരുന്നു.നായകന്‍ ആഞ്ചെലോ മാത്യൂസ്(110) സെഞ്ച്വറിയോടെ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.

INDIANEWS24.COM Sports Desk

Leave a Reply