728-pixel-x-90-2-learn
728-pixel-x-90
<< >>

വിയറ്റ്നാം പശ്ചാത്തലമാക്കി ദി അദർ സൈഡ്‌ ഒരുങ്ങുന്നു

വിയറ്റ്നാം പശ്ചാത്തലമാക്കി ഒരുങ്ങുന്ന പ്രഥമ മലയാള ചലച്ചിത്ര സംരംഭമായ ദി അദർ സൈഡിന്‍റെ ചിത്രീകരണം പൂർത്തിയായി.യൂണിലൂമിനയുടെ ബാനറില്‍ നാസിം മുഹമ്മദ്‌ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഡെൽഫിൻ ജോർജാണ്.ഈ ലഘു ചിത്രം ജൂണില്‍ പ്രദര്‍ശന സജ്ജമാകും.the other side poster
കൊച്ചിയിലെ യൂണിലൂമിന സ്റ്റുഡിയോയില്‍ പോസ്റ്റ്‌ പ്രോഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ഈ ചിത്രത്തിനു ഇരുപത്തിരണ്ടു മിനിറ്റ് ദൈര്‍ഘ്യമുണ്ടാകും. വിയറ്റ്നാം സ്വദേശിയായ കാകോംഗ് സിനിമാട്ടോഗ്രാഫി നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ എഡിറ്റര്‍ സഞ്ജയ്‌ ജയപ്രകാശാണ്.വൈത്തീശ്വരന്‍ സംഗീതം നല്‍കുന്നു.സൌണ്ട് ഡിസൈനിംഗ് ഷെഫിന്‍ മായനും ഗ്രാഫിക്സ് റിജു രാധാകൃഷ്ണനും നി ര്‍വ്വഹിക്കുന്നു.
മനുഷ്യ ജീവിതത്തിന്റെ മറുവശങ്ങള്‍ ( The Other Side) പ്രമേയമാകുന്ന ചിത്രത്തിനു വിയറ്റ്നാമിന്‍റെ മായിക സൗന്ദര്യം മാറ്റ് കൂട്ടുന്നു.ഒരു ഫോട്ടോഗ്രാഫറുടെ ജീവിതം പ്രതിപാദ്യ വിഷയമാകുന്ന ചിത്രത്തില്‍ പ്രകൃതിയും ഒരു പ്രധാന കഥാപാത്രമാണ്. വിയറ്റ്‌നാമീസ് താരങ്ങളായ ഫാംവു ഹു ഗോക് , ട്രാൻ ആൻ നാം ഫോംഗ് മലയാളിയായ പ്രീത ജേക്കബ്‌,അപര്‍ണ്ണ,അനുഗ്രഹ എന്നിവര്‍ക്കൊപ്പം നാസിം മുഹമ്മദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
INDIANEWS24 movies
the otherside 5petals othersideotheriside 6the otherside 2the other side 4

 

Leave a Reply