728-pixel-x-90-2-learn
728-pixel-x-90
<< >>

വിമാനയാത്രാ നിരക്കില്‍ നാലിരട്ടിവരെ വര്‍ദ്ധന

കരിപ്പൂര്‍: ഓണക്കാലം ആയതോടെ വിമാന കമ്പനികള്‍ യാത്രാനിരക്കില്‍ വന്‍ വര്‍ദ്ധന വരുത്തി. ഗള്‍ഫ് യാത്രകള്‍ക്ക് നാലിരട്ടിവരെയാണ് കൂട്ടിയിരിക്കുന്നത്.

കേരളത്തില്‍ നന്നും ഗള്‍ഫ് നാടുകളിലേക്കുള്ള യാത്രകള്‍ക്ക് 600 ശതമാനം വരെയും യൂറോപ്പ്, അമേരിക്ക തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റിന് നിലവിലുള്ളതിന്‍റെ 200 ശതമാനവും കൂടുതല്‍ നല്‍കേണ്ടിവരും.

പുതുക്കിയ നിരക്കനുസരിച്ച് പതിനായിരം രൂപയില്‍ താഴെയുണ്ടായിരുന്ന വിമാന ടിക്കറ്റ് ഒന്നിന് അര ലക്ഷത്തിനടുത്ത് വരെ നല്‍കേണ്ടിവരും. 5500 രൂപ മുതല്‍ തുടങ്ങിയിരുന്ന എയര്‍ഇന്ത്യയുടെ  കോഴിക്കോട് – ഷാര്‍ജ വിമാന ടിക്കറ്റിനു 40,000 രൂപയാക്കി. വിമാനങ്ങളിലെ ബിസിനസ് ക്ലാസ് ടിക്കറ്റുകളുടെ നിരക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നിരക്ക് കുറഞ്ഞ എക്കണോമി ക്ലാസ് ടിക്കറ്റുകള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിറ്റുതീര്‍ന്നതായി വിമാനകമ്പനികള്‍ അറിയിച്ചു. എയര്‍ഇന്ത്യയുടെ ചുവടുപിടിച്ച് വിദേശ വിമാനക്കമ്പനികളും ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ അവധി സമയത്ത് നാട്ടിലെത്തിയവര്‍ക്ക് തിരിച്ചുപോകേണ്ട സമയമാണിത്. കുടുംബത്തോടെ ഗള്‍ഫിലേക്ക് മടങ്ങാനിരുന്ന പലര്‍ക്കും യാത്രാനിരക്ക് കൂട്ടിയത് പ്രതിസന്ധി തീര്‍ത്തിരിക്കുകയാണ്. നിരക്കുവര്ധനക്ക് പുറമേ ഇന്ധനവില കൂടുന്നതനുസരിച്ചുള്ള സര്‍ചാര്‍ജ് വര്‍ധനയും ഉണ്ടാകും.

INDIANEWS24 KERALA

Leave a Reply