728-pixel-x-90-2-learn
728-pixel-x-90
<< >>

വിമാനയാത്രയ്ക്ക് ഇനി ഇളവിന്റെ നാളുകള്‍

ദുബായ്: വിമാനയാത്രകള്‍ക്ക് ഇനി ഇളവിന്റെ നാളുകള്‍. ഗള്‍ഫ് നാടുകളില്‍ വേനലവധി ഉള്‍പ്പെടെയുള്ള തിരക്കേറിയ കാലം കഴിഞ്ഞതോടെ പല വിമാനക്കമ്പനികളും ആകര്‍ഷകമായ ഓഫറുകളുമായി രംഗത്തെത്തിക്കഴിഞ്ഞു.

വരുന്ന ഡിസംബര്‍ വരെ ഇനി തിരക്ക് കുറഞ്ഞ നാളുകളായിരിക്കും. ഈ കാലത്ത് പല സര്‍വീസുകളിലും സീറ്റ് കാലിയായി കിടക്കുന്നതും പതിവാണ്. ഇത്തരത്തില്‍ വിമാനക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാനാണ് ആകര്‍ഷകമായ ഓഫര്‍ നല്‍കി പരമാവധി ആളെ കയറ്റാനുള്ള ശ്രമങ്ങള്‍ വിമാനക്കമ്പനികള്‍ നടത്തുന്നത്.

ബലിപെരുന്നാള്‍, ഗള്‍ഫ് അവധി സമയങ്ങളില്‍ കൊച്ചി-ദുബായ് സെക്ടറില്‍ 1200 ദിര്‍ഹമായിരുന്നു ഇന്‍ഡിഗോയിലെ യാത്രാനിരക്ക് ഒക്ടോബറില്‍ 285 ദിര്‍ഹമായി കുറച്ചിരിക്കുകയാണ്. ബാഗേദ് പരിധി മുപ്പത് കിലോയില്‍ നിന്നും 40 കിലോയായി കൂട്ടിയിട്ടുണ്ട്. കൂടാതെ കൂട്ടത്തോടെ സീറ്റ് ആവശ്യമായി വരുന്ന കോര്‍പ്പറേറ്റ് ബുക്കിംഗ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മികച്ച ഭക്ഷണം, മുന്‍നിര സീറ്റ് തുടങ്ങിയവ ഇന്‍ഡി ഗോ വാഗ്ദാനം ചെയ്യുന്നു.

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായി-കൊച്ചി യാത്രയ്ക്ക് 270 ദിര്‍ഹമാണ് ആവശ്യമായി വരിക.ദിവസങ്ങളുടെ വ്യത്യാസത്തില്‍ ശരാശരി ആയിരംദിര്‍ഹത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളില്‍നിന്ന് ഗള്‍ഫ് സെക്ടറിലേക്ക് ശരാശരി 300 ദിര്‍ഹമാണ് എയര്‍ ഇന്ത്യയിലെ യാത്രാനിരക്ക്. പക്ഷേ അമ്പത് കി.ഗ്രാം. ബാഗേജ് സൗജന്യമായി കൊണ്ടുപോകാം. സമീപകാല ചരിത്രത്തില്‍ എയര്‍ഇന്ത്യ ഇതാദ്യമായാണ് അമ്പത് കി.ഗ്രാം. ബാഗേജ് അനുവദിക്കുന്നത്. തിരക്കേറിയ സീസണില്‍ ബാഗേജ് പരിധി ഇരുപത് കി.ഗ്രാം.

എമിറേറ്റ്‌സ് വിമാനക്കമ്പനി ബാഗേജ് പരിധി കൂട്ടിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. അതിന് പുറമെ വിമാന ടിക്കറ്റ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.അതേസമയം ഇത്തിഹാദ് എയര്‍വേയ്‌സില്‍ യാത്രാനിരക്ക് കുറഞ്ഞിട്ടില്ല. ഒക്ടോബറില്‍ ബുക്ക് ചെയ്തിരിക്കുന്ന അബുദാബി കോഴിക്കോട് യാത്രയുടെ ടിക്കറ്റിന് 830 ദിര്‍ഹം ആണ് ചാര്‍ജ്ജ്.

INDIANEWS24.COM Gulf Desk

Leave a Reply