jio horizontal
728-pixel-x-90
<< >>

വിമാനയാത്രയ്ക്കു ശേഷം പണം പതിയെ അടച്ചുതീര്‍ക്കാവുന്ന സംവിധാനം

ദുബായ്: വിമാനയാത്ര ചെയ്ത ശേഷം ടിക്കറ്റ് ചാര്‍ജ് ഘട്ടംഘട്ടമായി അടച്ചു തീര്‍ക്കാവുന്ന പദ്ധതിയുമായി ഇത്തിഹാദ് എയര്‍വേയ്‌സ്. വിമാനക്കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളുവെന്ന് എയര്‍ലൈന്‍ ആധികൃതര്‍ വ്യക്തമാക്കി. ഇതോടെ ഇത്തിഹാദ് ഗള്‍ഫ് മേഖലയില്‍ പൂര്‍ണമായും ഓട്ടോമേറ്റഡ് ഓണ്‍ലൈന്‍ ഇന്‍സ്റ്റാള്‍മെന്റ് സംവിധാനം നല്‍കുന്ന ആദ്യത്തെ വിമാനക്കമ്പനിയായി.

വിമാനക്കമ്പനി തിരഞ്ഞെടുത്ത സ്ഥലത്തേക്കുള്ള യാത്രയ്ക്ക് മാത്രമാവും പുതിയ സംവിധാനം പ്രയോജനപ്പെടുത്താനാവുക. പണം അടയ്ക്കുന്നതിനായി 17 ബാങ്കുകളെയും ഇത്തിഹാദ് എയര്‍ വേയ്‌സ് തിരഞ്ഞെടുത്തിട്ടുണ്ട്. ഇവയെല്ലാം ഗള്‍ഫ് മേഖലയിലുള്ള ബാങ്കുകളാണ്. മൂന്ന് മാസം മുതല്‍ 60 മാസം വരെയുള്ള തവണകളായി വിമാനയാത്രയുടെ ടിക്കറ്റ് ചാര്‍ജ് അടച്ചുതീര്‍ക്കാം.

കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ സഹായകരമാകുന്നവാവും പുതിയ സംവിധാനമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് പറയുന്നു. വിമാനയാത്ര ചിലവ് വളരെ കൂടുതലായതിനാല്‍ കുടുംബസമേതമുള്ള യാത്രയും ചുരുങ്ങുകയാണ്, പുതിയ പദ്ധതി നടപ്പില്‍ വരുന്നതോടെ ഇത്തരം യാത്രക്കാര്‍ക്ക് ഒരുമിച്ച് വലിയ തുക കണ്ടെത്തേണ്ട ബുദ്ധിമുട്ടില്‍ നിന്നും ഒഴിവാകാനാകും, ഇത്തിഹാദ് എയര്‍വേയ്‌സ് വൈസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

INDIANEWS24.COM Gulf Desk

Leave a Reply