728-pixel-x-90-2-learn
728-pixel-x-90
<< >>

വിമാനത്തില്‍ സ്വര്‍ണബിസ്കറ്റ് : ദുബായ് മലയാളി ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

ചെന്നൈ: സ്വര്‍ണബിസ്കറ്റ് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ദുബായ് മലയാളി ഉള്‍പ്പെടെ അഞ്ചു പേരെ ചെന്നൈ വിമാനത്താവളത്തില്‍ ഡയരക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റെലിജെന്‍സ്‌ അറസ്റ്റ് ചെയ്തു. വിമാനത്തിന്‍റെ ടോയ് ലറ്റില്‍ ഒളിപ്പിച്ച് 20 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ചപ്പോഴാണ് അറസ്റ്റ്. രാജ്യാന്തരവിപണിയില്‍ ഈ സ്വര്‍ണബിസ്കറ്റുകള്‍ക്ക് ഏഴു കോടി രൂപയോളം വില വരും.
മുഹമ്മദ്‌ മുസ്തഫ എന്നാണ് അറസ്റ്റിലായ മലയാളിയുടെ പേര്. സ്വര്‍ണം വാങ്ങാന്‍ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

Leave a Reply