728-pixel-x-90-2-learn
728-pixel-x-90
<< >>

വിമാനത്തില്‍ വഴക്കിട്ട ദമ്പതികളെ ഇറക്കിവിട്ടു

ചെന്നൈ: വിമാനത്തിന യാത്രയ്ക്കിടെ ദമ്പതികള്‍ വഴക്കിട്ടതിനെ തുടര്‍ന്ന് ഫ്‌ളൈറ്റ് മറ്റൊരു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വഴക്കുണ്ടാക്കിയ കുടുംബത്തെ ഒഴിവാക്കി യാത്ര തുടര്‍ന്നു. ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇറാനിയന്‍ ദമ്പതികളെയും കുട്ടിയെയും ലോഞ്ചില്‍ തുടരാന്‍ അധികൃതര്‍ അനുവദിച്ചു.

ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹ-ബാലി വിമാനത്തില്‍ കഴിഞ്ഞ ദിവസമാണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായത്. യാത്രയ്ക്കിടെ ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ അദ്ദേഹത്തിന്റെ വിരല്‍ ഉപയോഗിച്ച് ഭാര്യ തുറന്നു. പിന്നീട് ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ഭര്‍ത്താവിന് രഹസ്യബന്ധമുണ്ടെന്ന് മനസ്സിലാക്കി. ഇതാണ് വഴക്കിനിടയാക്കിയത്. അല്‍പ്പം മദ്യപിക്കുക കൂടി ചെയ്തിരുന്ന അവര്‍ ഭര്‍ത്തവിനു നേര്‍ക്ക് പൊട്ടിത്തെറിച്ചു. ബഹളം മുറുകിയപ്പോള്‍ ശാന്തരാക്കാനെത്തിയ വിമാനത്തിലെ ജീവനക്കാരോടും അവര്‍ മോശമായി പെരുമാറി. തുടര്‍ന്ന് അടിയന്തരമായി വഴിതിരിച്ചുവിട്ട് ചെന്നൈയില്‍ ഇറക്കുകയായിരുന്നു. പിന്നീട് യാത്ര തുടര്‍ന്ന വിമാനം ബാലിയിലേക്ക് പുറപ്പെട്ടു.

ചെന്നൈ വിമാനത്താവളത്തിലെത്തിയ ദമ്പതികളെയും കുട്ടിയെയും പരിശോധിച്ചതില്‍ നിന്നും സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് മനസ്സിലാക്കി ലോഞ്ചില്‍ തങ്ങാന്‍ അധികൃതര്‍ അനുവദിച്ചു. തുടര്‍ന്ന് യുവതിയുടെ ദേഷ്യത്തില്‍ അയവു വന്ന ശേഷം മൂവരേയും ക്വാലാലംപൂരിലേക്കുള്ള വിമാനത്തില്‍ കയറ്റിവിട്ടു. അവിടെ നിന്നും അവര്‍ തിരികെ ദോഹയിലേക്കായിരിക്കും പോകുകയെന്നാണ് അറിയുന്നത്.

INDIANEWS24.COM Chennai

Leave a Reply