jio 800x100
jio 800x100
728-pixel-x-90
<< >>

വിമാനത്തില്‍ മൂട്ടശല്യം: ബ്രിട്ടീഷ് എയര്‍വേയ്‌സ് ക്ഷമാപണം നടത്തി

ഓന്റോറിയോ: വിമാനത്തില്‍ മൂട്ട കടിയേറ്റ കുടുംബത്തോട് ബ്രിട്ടീഷ് എയര്‍ വേയ്‌സ് ക്ഷമാപണം നടത്തി. വാന്‍കൂവറില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രക്കിടെയാണ് കനേഡിയന്‍ കുടുംബത്തിന് വിമാനത്തിലെ സീറ്റില്‍ നിന്നും മൂട്ടകടിയേറ്റത്.

ബുദ്ധിമുട്ട് തോന്നിയപ്പോള്‍ തന്നെ വിമാനത്തിലെ അറ്റന്‍ഡന്റിനോട് ഹെത്തര്‍ സിലാഗി എന്ന കനേഡിയന്‍ യാത്രിക പരാതിപ്പെട്ടെങ്കിലും സീറ്റുകള്‍ മാറ്റാനൊക്കില്ലെന്നായിരുന്നു നിലപാട്. ഇവരും മകളും മൂട്ടകടിയേറ്റ് ബുദ്ധിമുട്ടിലായ വിവരം ഫോട്ടോ സഹിതം ട്വിറ്ററില്‍ പങ്കുവച്ചു. ഇതേ തുടര്‍ന്നാണ് ബ്രിട്ടീഷ് എയര്‍ വേയ്‌സ് ക്ഷമാപണം നടത്തിയത്. ഇത്തരം ബുദ്ധിമുട്ടുകളെ സംബന്ധിച്ച് ഗൗരവമായി പരിഗണിക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി.

INDIANEWS24.COM Ontorrio

Leave a Reply