728-pixel-x-90-2-learn
728-pixel-x-90
<< >>

വിമാനത്തില്‍ നടിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ ആളെ പിടികൂടി

ന്യൂഡല്‍ഹി: വിമാനത്തില്‍ വച്ച് ബോളിവുഡ് നടിക്കുനേരേയുണ്ടായ ലൈംഗികാതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍. മുംബൈയിലെ ബിസിനസ്സുകാരനായ വികാസ് സച്ചദേവ്(39)ആണ് അറസ്റ്റിലായത്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യാത്രികന്റെ പേരില്‍ 354ാം വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ബോളിവുഡ് നടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. സാമൂഹികമാധ്യമങ്ങള്‍ വഴി ദുരനുഭവം പങ്കുവെച്ച പതിനേഴുകാരിയായ നടിയുടെ മൊഴി മുംബൈ പോലീസ് രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്‌സോ നിയമപ്രകാരം ആണ് കേസെടുത്തത്. എയര്‍ വിസ്താര എയര്‍ലൈനില്‍ വച്ചാണ് നടിയ്ക്ക് ദുരനുഭവം നേരിട്ടത്. പിന്‍ സീറ്റില്‍ യാത്ര ചെയ്തിരുന്ന ആള്‍ ബോളിവുഡ് നടിയെ ശാരീരികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എയര്‍ലൈന്‍ ജീവനക്കാരാരും സഹായിച്ചില്ലെന്നും ബോളിവുഡ് നടിയെ വീഡിയോയില്‍ ആരോപിക്കുന്നുണ്ട്.

INDIANEWS24.COM NEWDELHI

Leave a Reply