728-pixel-x-90-2-learn
728-pixel-x-90
<< >>

വിമാനത്തില്‍ കുഴപ്പമുണ്ടാക്കിയാല്‍ പിഴ ഈടാക്കാന്‍ നീക്കം

ന്യൂഡല്‍ഹി:വിമാനത്തില്‍ കുഴപ്പമുണ്ടാക്കുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ പിഴയിടാനൊരുങ്ങുന്നു.ശിവസേന എം പി. രവീന്ദ്ര ഗയ്ക്‌വാദ് വിമാനത്തിലെ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ പിഴയെ പറ്റി ആലോചിക്കുന്നത്.

വിമാനം ഒരു മണിക്കൂര്‍ വൈകാനിടയാക്കുന്ന യാത്രക്കാരില്‍ നിന്ന് അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കും. രണ്ട് മണിക്കൂര്‍ വരെ വൈകിയാല്‍ പത്ത് ലക്ഷം പിഴ ഇടാക്കും.അതില്‍ കൂടുതല്‍ സമയം വൈകുകയാണെങ്കില്‍ 15 ലക്ഷം രൂപ ഈടാക്കാനാണ് തീരുമാനം.എന്നാല്‍ വിമാനക്കമ്പനി അധികൃതരുടെ ഭാഗത്തുനിന്നുള്ള കാരണത്താല്‍ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അലോചനയില്ല.നിയമം വിവേചന പരമായി പ്രയോഗിക്കുന്നതിനെതിരെ യാത്രക്കാര്‍ക്കു കോടതിയെ സമീപിക്കാനും അവസരമുണ്ട്.

INDIANEWS24.COM NEWDELHI

Leave a Reply