jio 800x100
jio 800x100
728-pixel-x-90
<< >>

വിമാനത്തിനുള്ള ഇന്ധനവില കൂട്ടി

ന്യഡല്‍ഹി: വിമാനത്തിന്റെ ഇന്ധന വില ആറ് ശതമാനം വര്‍ദ്ധിപ്പിച്ചു. അന്താരാഷ്ട്ര വില പ്രകാരമുള്ള ഈ വര്‍ദ്ധന ആഗസറ്റ് മുതല്‍ തുടര്‍ച്ചയായ മൂന്നാം മാസത്തിലേതാണ്.

ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില കിലോ ലിറ്ററിന് 3025 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നോട്ടിഫിക്കേഷന്‍ വഴിയാണ് വിലവര്‍ദ്ധന അറിയിച്ചത്. ഇതിന് മുമ്പ് സെപ്റ്റംബര്‍ ഒന്നിന് നാല് ശതമാനമാണ് വില കൂട്ടിയിരുന്നത്.

പാചക വാതക സബ്‌സിഡി എടുത്തു കളയുന്നതിന്റെ ഭാഗമായുള്ള വില വര്‍ദ്ധനയും നിലവില്‍ വന്നു. ഇന്ന് ഒരു സിലിണ്ടറിന്‍മേല്‍ ഒന്നര രൂപയാണ് വര്‍ദ്ധിപ്പിച്ചത്.

INDIANEWS24.COM NEWDELHI

Leave a Reply