728-pixel-x-90-2-learn
728-pixel-x-90
<< >>

വിമാനത്താവളത്തില്‍ കുഞ്ഞിനെ മറന്നുവച്ച്‌ കുടുംബം വീട്ടിലേക്ക് പോയി

ദുബായ്: ദീര്‍ഘയാത്രയ്ക്കു ശേഷം വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്കു മടങ്ങിയ കുടുംബം മൂന്ന് വയസ്സുള്ള പെണ്‍കുഞ്ഞിനെ കൂട്ടാന്‍ മറന്നു. ഒടുവില്‍ പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളെത്തി തിരികെ കൊണ്ടുപോയി. ദുബായ് വിമാനത്താവളത്തിലാണ്‌ ഈ നാടകീയ സംഭവം.

യാത്രാ ക്ഷീണംമൂലം വിമാനത്താവളത്തിലെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം രണ്ട് കാറുകളിലായാണ് കുടുംബം വീട്ടിലേക്ക് മടങ്ങിയത്. ഇരു കാറുകളിലുമായി കയറിയ കുടുംബാംഗങ്ങള്‍ മറ്റൊരു കാറില്‍ കുട്ടി കയറിയിട്ടുണ്ടാകുമെന്ന വിചാരത്തില്‍ പുറപ്പെടുകയായിരുന്നു. വിമാനത്താവളത്തിലെ പോലീസിന്റെ ഫോണ്‍കോള്‍ വരുമ്പോള്‍ അല്‍ ഐനിലെ വീടെത്താറായിരുന്നു.

എല്ലാവരും പോയ ശേഷം പെണ്‍കുട്ടി തനിച്ചായി പോയത് ശ്രദ്ധതിയില്‍പ്പെട്ട പോലീസ് ക്യാമറകള്‍ വഴി കുടുംബാംഗങ്ങളെ തിരിച്ചറിയുകയായിരുന്നു. പിന്നീട് യാത്രാരേഖകള്‍ കണ്ടെടുത്ത് പരിശോധിച്ച് ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയായിരുന്നുവെന്ന് വിമാനത്താവള സുരക്ഷാ വിഭാഗം തലവന്‍ ബ്രിഗേഡിയര്‍ അലി അതീഖ് ലഹേജ് പറഞ്ഞു.

വിവരം അറിഞ്ഞ് കുടുംബം വിമാനത്താവളത്തില്‍ കുട്ടിയെ തേടിയെത്തുമ്പോഴേക്കും മൂന്ന് മണിക്കൂറോളം കഴിഞ്ഞിരുന്നു. ഈ സമയം വരെ വിമാനത്താവളത്തിലെ ജീവനക്കാരുടെ സംരക്ഷണത്തിലായിരുന്നു കുട്ടി. യാത്രക്കാര്‍ ബാഗുകളും വിലപിടിപ്പുള്ള വസ്തുക്കളും മറന്നുവയ്ക്കുന്നത് പതിവാണെങ്കിലും കുട്ടിയ മറക്കുന്നത് അപൂര്‍വ്വ സംഭവമാണെന്ന് അധികൃതര്‍ പറഞ്ഞു. തിരികെ മടങ്ങുമ്പോള്‍ കുട്ടിയുടെ പിതാവ വിമാനത്താവളത്തിലെ ജീവനക്കാരോട് എത്ര നന്ദി പറഞ്ഞിട്ടും മതിവരുന്നുണ്ടായിരുന്നില്ല.

INDIANEWS24.COM Gulf Desk

Leave a Reply