ദുബായ്: വിമാനത്താവളത്തിലെ ജീവനക്കാരിക്ക് ശുചിമുറിയിൽ സുഖപ്രസവം. ദുബായ് വിമാനത്താവളത്തിലാണ് സംഭവം. യുവതി മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതു ശ്രദ്ധിച്ച സഹപ്രവർത്തക അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ വനിതാ പൊലീസ് സഹായത്തിനെത്തി.
പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്കു നീക്കി. ഇരുവരുടെയും സുരക്ഷയ്ക്ക് എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി ദുബായ് പൊലീസിലെ വിമാനത്താവള സുരക്ഷാവിഭാഗം മേധാവി ബ്രിഗേഡിയർ അലി അതീഖ് ബിൻ ലാഹിജ് പറഞ്ഞു. വിമാനത്താവള ശുചീകരണ ജോലിയുടെ ചുമതലയുള്ള കമ്പനിയിലെ ജീവനക്കാരിയാണു പ്രസവിച്ചത്.
INDIANEWS24.COM Gulf Desk