ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള ക്യാന്സലേഷന് ചാര്‍ജ്ജ് ഗണ്യമായി കൂടിയേക്കും. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് റദ്ദാക്കുന്നവരുടെ എണ്ണം ഇരട്ടിയായി കൂടിയത് മൂലമാണ് വിമാനക്കമ്പനികള്‍ ക്യാന്സലേഷന് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ആദ്യ പടിയായി കഴിഞ്ഞ ദിവസം സ്പൈസ് ജെറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി.
ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് മൂവായിരം രൂപയും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് 3500 രൂപയുമാണ് ക്യാന്സലേഷന് ചാര്‍ജ്ജായി സ്പൈസ് ജെറ്റ് ഇടാക്കുകയെന്ന് പത്ര കുറിപ്പിലൂടെ അറിയിച്ചു. ഇതുവരെ യഥാക്രമം 2205ഉം 2500ഉം നിരക്കുകളാണ് ഇതിനായി കമ്പനി ഈടാക്കിയിരുന്നത്. 2016 ജനുവരിയില്‍ സ്പൈസ് ജെറ്റിന്റെ ക്യാന്സലേഷന് ചാര്‍ജ്ജ് 1800 രൂപയായിരുന്നു.
വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാന കമ്പനികള്‍ ക്യാന്സലേഷന് ചാര്‍ജ് വര്‍ദ്ധന പ്രഖ്യാപിക്കുമെന്നാണ് സൂചന. നിലവിലുള്ള ഏറ്റവും കുറഞ്ഞ ക്യാന്സലേഷന് ഫീ ഗോഎയര്‍ എന്ന വിമാനകമ്പനി ഈടാക്കുന്ന 2225 രൂപയാണ്.
INDIANEWS24.COM NEWDELHI