jio 800x100
jio 800x100
728-pixel-x-90
<< >>

വിമാനം റോഡിലിറക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍

ജയ്പുര്‍:ഇന്‍ഡിഗോ വിമാനം റണ്‍വേയെന്ന് തെറ്റിദ്ധരിച്ച് റോഡില്‍ ലാന്‍ഡ് ചെയ്യാനൊരുങ്ങി.മൂന്ന് മാസത്തിന് മുമ്പ് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്.പൈലറ്റുമാര്‍ക്ക് പറ്റിയ അബദ്ധം കണ്‍ട്രോള്‍ റൂമിലിരുന്നവര്‍ തിരിച്ചറിഞ്ഞ് കോക്ക്പിറ്റിലേക്ക് വിവരമറിയിച്ചതിനെ തുടര്‍ന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിമാനം ഉയര്‍ത്തിയില്ലായിരുന്നെങ്കില്‍ ജയ്പുര്‍ വിമാനത്താവളത്തിനടുത്ത് വന്‍ ദുരന്തം സംഭവിക്കുമായിരുന്നു.സംഭവ സമയത്ത് വിമാനത്തില്‍ ജോലിക്കുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും ഇന്‍ഡിഗോ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് ജയ്പുര്‍ വിമാനത്താവളത്തിലായിരുന്നു സംഭവം.റണ്‍വേയെന്ന തെറ്റിദ്ധാരണയില്‍ റോഡിന്റെ 900 അടി മുകളില്‍ വരെ വിമാനം താഴ്ന്നുവന്നു.ഇത്രയും ഉയരത്തില്‍ നിന്നും ലാന്‍ഡ് ചെയ്യുന്നിടത്തേക്ക് വിമാനമെത്താന്‍ ഒന്നര മിനിറ്റില്‍ താഴെ സമയം മതിയാകും.ഈ സമയം ഇ ജി പി ഡബ്ലിയു എസ് അധികൃതര്‍ കോക്ക്പിറ്റിലേക്ക് അടിയന്തര ഇന്‍ഫര്‍മേഷന്‍ നല്‍കി.വളരെ പെട്ടെന്ന് പൈലറ്റുമാര്‍ വിമാനം ഉയര്‍ത്തുകയും ഒരുവട്ടം കൂടി വട്ടമിട്ട് പറന്നശേഷം സുരക്ഷിതമായി താഴെ ഇറക്കുകയുമായിരുന്നു.

INDIANEWS24.COM Jaipur

Leave a Reply