ടൊറന്റോ: കാനഡയിലെ റെഡ് ലേയ്ക്ക് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ചെറുവിമാനം തകര്‍ന്നുവീണ് അഞ്ച് പേര് മരിച്ചു. രണ്ട് പേര് പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് സംഭവം.
ബിയര്സ്കിന് എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പെട്ടത്. തകര്‍ന്നുവീണ വിമാനം പൂര്‍ണമായി കത്തിനശിച്ചു. മരിച്ചവരില്‍ രണ്ട് പൈലറ്റുമാരും ഉള്‍പ്പെടും.
വിന്നിപെഗ് നിവാസികളായ 29 വയസുള്ള പുരുഷനും 50 വയസുള്ള സ്ത്രീയുമാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തണ്ടര്ബേയ്ക്ക് 500 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് വിമാനം തകര്‍ന്നുവീണത്.