728-pixel-x-90-2-learn
728-pixel-x-90
<< >>

‘വിമാനം’ കാനഡയില്‍

ടൊറന്റോ: പുതുമുഖ സംവിധായകന്‍ പ്രദീപ്‌ എം നായര്‍ കോക്പിറ്റ് നിയന്ത്രിച്ച പ്രിഥ്വിരാജ് ചിത്രം വിമാനം കാനഡയില്‍ പ്രദര്‍ശനത്തിന്.റിച്ച്മണ്ട് ഹില്‍, സ്കാര്‍ബറോ, ഇറ്റോബിക്കോ എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് പുതുവത്സര വാരാന്ത്യത്തില്‍ വിമാനം ലാന്‍ഡ്‌ ചെയ്യുന്നത്.
റിച്ച്മണ്ട് ഹില്ലിലെ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] ഡിസംബര്‍ 29ന് രാത്രി 9.30നും 30, 31 തിയതികളില്‍ ഉച്ചകഴിഞ്ഞ് 3.00 നുമായി മൂന്ന് പ്രദര്‍ശനങ്ങള്‍ ഉണ്ട്. മക്കാവന്‍-ഫിഞ്ചിലെ വുഡ്സൈഡ് സിനിമാസില്‍ [1571 SANDHURST CIRCLE] ഡിസംബര്‍ 30 വൈകിട്ട് 4.30നും ഇറ്റോബിക്കോയിലെ ആല്‍ബിയന്‍ സിനിമാസില്‍ [1530 ALBION RD Etobicoke M9V 1B4] 31ന് ഉച്ചയ്ക്ക് 1.00നും പ്രദര്‍ശനമുണ്ട്.
ഇത്തവണത്തെ ക്രിസ്തുമസ്-പുതുവത്സര മലയാളചിത്രങ്ങളില്‍ ഏറെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ ദൃശ്യവിരുന്നാണ്‌ വിമാനം പരിമിതമായ ഭൗതികവിദ്യാഭ്യാസ സാഹചര്യങ്ങള്‍ വച്ച് സ്വന്തമായി വിമാനം ഉണ്ടാക്കി വാര്‍ത്തകളില്‍ നിറഞ്ഞ സജി എം തോമസ് എന്ന ഇടുക്കികാരന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘വിമാനം’ രൂപകല്‍പന ചെയ്തിരിക്കുന്നത്. പക്ഷെ, വിമാനം മാത്രമല്ല ഈ ചിത്രത്തില്‍ പറന്നുയരുന്നത്. അതിനെക്കാളേറെ കണ്ണും മനസും നിറയ്ക്കുന്ന ഒരു പ്രണയകഥ കൂടിയാണ്. ദുര്‍ഗ കൃഷ്ണയാണ്‌ നായിക.

Leave a Reply